29 March Friday

ചൂടുകൂടുന്നു, ജാഗ്രതവേണേ

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

 കോട്ടയം

ജില്ലയിൽ അന്തരീക്ഷ താപനില ഗണ്യമായി വർധിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സണായ കലക്ടർ എം അഞ്ജന അറിയിച്ചു. ചൂടു കൂടുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും.
മാർഗനിർദേശം പാലിക്കുക
പകൽ 11 മുതൽ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക, കുടിവെള്ളം കരുതുക,  ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. 
 മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കണം, ഒആർഎസ്, ബട്ടർ മിൽക്ക്, നാരങ്ങാ വെള്ളം തുടങ്ങിയവ കുടിക്കുക, അയഞ്ഞതും ഇളം നിറത്തിലുള്ളതും കനം കുറഞ്ഞതുമായ പരുത്തി വസ്ത്രങ്ങൾ ധരിക്കുക, പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക, നട്ടുച്ചയ്ക്ക് പാചകം ഒഴിവാക്കുക, ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണവിതരണം നടത്തുന്നവർക്ക്‌ സുരക്ഷ ഉറപ്പാക്കണം,  
 ജോലി സമയം ക്രമീകരിക്കുക,  വിദ്യാർഥികൾക്ക് ശുദ്ധജലവും ക്ലാസ് മുറികളിൽ വായുസഞ്ചാരവും  ഉറപ്പാക്കണം, തദ്ദേശ സ്ഥാപനങ്ങൾ വാട്ടർ കിയോസ്‌കുകളിൽ വെള്ളം ലഭ്യമാക്കണം, കന്നുകാലികളെ വെയിലത്തു കെട്ടിയിടരുത്‌, മൃഗങ്ങൾക്കും പക്ഷികൾക്കും ശുദ്ധജലം ഉറപ്പാക്കണം, 
പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം, പാർക്ക് ചെയ്ത വാഹനത്തിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകരുത്. 
 സൂര്യാഘാതം ഉണ്ടായാൽ 
സൂര്യാഘാതം ഏൽക്കുന്നവരെ കട്ടിലിലോ തറയിലോ കിടത്തി കാറ്റ് നൽകണം. നനഞ്ഞ തുണികൊണ്ട് ശരീരം തുടയ്ക്കണം. വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും നൽകാം. അടിയന്തര ചികിത്സ ലഭ്യമാക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top