19 April Friday
കോട്ടയം നഗരസഭ

പിരിച്ചുവിടൽ സാധൂകരിക്കാൻ ഭരണപക്ഷ ശ്രമം; എതിർത്ത്‌ എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023
കോട്ടയം
ഭക്ഷ്യവിഷബാധ മൂലമുണ്ടായ മരണത്തിന്റെ പേരിൽ നഗരസഭാ ഹെൽത്ത്‌ സൂപ്പർവൈസറെ അന്യായമായി പിരിച്ചുവിട്ട നടപടി സാധൂകരിക്കാൻ കൗൺസിൽ യോഗത്തിൽ ഭരണപക്ഷ  ശ്രമം. കൗൺസിൽ അംഗീകാരം ലഭിക്കാത്ത തീരുമാനം നേരത്തേ തന്നെ അസാധുവായിരുന്നു. ഇത്‌ മറന്നാണ്‌ ബുധനാഴ്‌ച ചേർന്ന യോഗത്തിൽ സസ്‌പെൻഷൻ നിലവിലുണ്ടെന്ന നിലപാട്‌ ഭരണപക്ഷം സ്വീകരിച്ചത്‌.  എന്നാൽ കൗൺസിലിൽ അംഗീകാരം നേടാത്ത സസ്‌പെൻഷൻ നടപടി സാധൂകരിക്കാനുള്ള ശ്രമത്തെ എൽഡിഎഫ്‌ അംഗങ്ങൾ ശക്തിയായി എതിർത്തു. 
  സൂപ്പർവൈസർ എം ആർ സാനുവിനെ തിരിച്ചെടുക്കാൻ നേരത്തേ നഗരസഭാധികൃതർ തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച ഉത്തരവ്‌ സാനുവിന്‌ കൈമാറി.
അന്യായമായി പിരിച്ചുവിട്ട സൂപ്പർവൈസറെ തിരിച്ചെടുത്തതിൽ കെഎംസിഎസ്‌യു ആഹ്ലാദം പ്രകടിപ്പിച്ചു. നഗരസഭാങ്കണത്തിൽ ചേർന്ന യോഗം നഗരസഭാ പ്രതിപക്ഷ നേതാവ്‌ അഡ്വ. ഷീജ അനിൽ ഉദ്‌ഘാടനം ചെയ്‌തു. കെഎംസിഎസ്‌യു യൂണിറ്റ്‌ പ്രസിഡന്റ്‌ എസ്‌ അജിത്‌കുമാർ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ എസ്‌ രതീഷ്‌, ആലപ്പുഴ ജില്ലാ സെക്രട്ടറി വി കൃഷ്‌ണകുമാർ, സംസ്ഥാന കമ്മിറ്റിയംഗം എം മുരുകൻ, സംസ്ഥാന വനിതാ സബ്‌ കമ്മിറ്റിയംഗം സാജിത ബീഗം, ദീപേഷ്‌ രാജ്‌, റസൽ നജീഷ്‌, ജി ഗിരീഷ്‌കുമാർ, എം എസ്‌ സുധീർ, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ടി ഷാജി, നഗരസഭാംഗങ്ങളായ എം എസ്‌ വേണുക്കുട്ടൻ, പി എൻ സരസമ്മാൾ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top