25 April Thursday

തദ്ദേശസ്ഥാപനങ്ങൾ രോഗികൾക്ക് സഹായം ലഭ്യമാക്കണം: മന്ത്രി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
കോട്ടയം
വാർഡുതലം വരെയുള്ള കോവിഡ് ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തമാക്കണമെന്നും വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരടക്കമുള്ള രോഗികൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും ജില്ലയുടെ ചുമതലയുളള സഹകരണ മന്ത്രി വി എൻ  വാസവൻ പറഞ്ഞു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ ജീവനക്കാർക്കിടയിലും കോവിഡ് വ്യാപനമുള്ളതിനാൽ ആശുപത്രികളുടെ പ്രവർത്തനം സുഗമമാക്കാൻ ആവശ്യമായ ജീവനക്കാരെ നിയോഗിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്കും ദേശീയ ആരോഗ്യദൗത്യത്തിനും മന്ത്രി നിർദേശം നൽകി. കോവിഡ് അടിയന്തര ആവശ്യമുള്ള ആശുപത്രികളിലേക്ക് മറ്റിടങ്ങളിൽനിന്നുള്ള ഡോക്ടർമാരെയും ജീവനക്കാരെയും താൽകാലികമായി പുനർവിന്യസിക്കും. ആവശ്യമെങ്കിൽ കൂടുതൽ സിഎഫ്എൽടിസികൾ സജ്ജമാക്കും. തദ്ദേശസ്ഥാപനങ്ങളിൽ കോവിഡ് കൺട്രോൾ റൂമുകളും സഹായകേന്ദ്രങ്ങളും ആരംഭിക്കാനും ജനങ്ങൾക്ക് ബന്ധപ്പെടുന്നതിനായി ഫോൺ നമ്പർ പ്രസിദ്ധീകരിക്കാനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി.  രോഗികൾക്ക് പരമാവധി സഹായം ലഭ്യമാക്കാൻ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top