19 April Friday

സിഡിഎസ് തെരഞ്ഞെടുപ്പ് പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

 കോട്ടയം

കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പ് ജില്ലയിൽ പൂർത്തിയായി. പഞ്ചായത്ത്‌, -മുനിസിപ്പൽ തലത്തിലായി ചൊവ്വാഴ്‌ച 78 സിഡിഎസുകളിൽ ചെയർപേഴ്‌സൺ, വൈസ്‌ചെയർപേഴ്‌സൺ എന്നിവരെ തെരഞ്ഞെടുത്തു. ഈ മാസം ഏഴ്‌ മുതൽ 13 വരെ 15,976 അയൽക്കൂട്ടങ്ങളിലും 16 മുതൽ 21 വരെ 1342 എഡിഎസുകളിലും തെരഞ്ഞെടുപ്പ്‌ പൂർത്തിയാക്കിയിരുന്നു.  കുടുബശ്രീയിലെ അടിസ്ഥാന സംവിധാനമായ അയൽകൂട്ടങ്ങളിൽ നിന്ന്‌ പരിശീലനം പൂർത്തീകരിച്ച 15,976 അധ്യക്ഷമാരുടെ നേതൃത്വത്തിലാണ് അയൽക്കൂട്ട തെരഞ്ഞെടുപ്പ് നടത്തിയത്. അയൽക്കൂട്ടം പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന വികസന ഉപസമിതി കൺവീനർ, സാമൂഹ്യ വികസന ഉപസമിതി കൺവീനർ, അടിസ്ഥാന വികസന ഉപസമിതി കൺവീനർ എന്നിങ്ങനെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങൾ ചേർന്ന്‌ ഓരോ എഡിഎസിലും 11 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തിരുന്നു. കോവിഡ്‌ സാഹചര്യം കണക്കിലെടുത്ത്‌ ക്ലസ്റ്ററുകളായി തിരിച്ചായിരുന്നു  തെരഞ്ഞെടുപ്പ്‌. 
തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ബുധനാഴ്‌ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന്‌ ജില്ലാ മുഖ്യ തെരഞ്ഞെടുപ്പ് വരണാധികാരി പിഎയു പ്രോജക്ട് ഡയറക്ടർ പി എസ് ഷിനോ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top