08 May Wednesday

മരുന്നുകളുടെ ജിഎസ്ടി ഒഴിവാക്കുക : കെഎംഎസ്ആർഎ

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

കെഎംഎസ്ആർഎ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്ഘാടനംചെയ്യുന്നു

കോട്ടയം
മരുന്നുകൾക്കുമേൽ ചുമത്തുന്ന ജിഎസ്‌ടി പൂർണമായും ഒഴിവാക്കണമെന്ന്‌  മെഡിക്കൽ ആൻഡ്‌ സെയിൽസ് റെപ്രസന്റേറ്റീവ്സ് അസോസിയേഷൻ(കെഎംഎസ്ആർഎ )  ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.  ആശുപത്രികളിൽ മെഡിക്കൽ റെപ്രസന്റെറ്റീവുമാർക്ക് തൊഴിൽ എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം മാനേജുമെന്റുകൾ നൽകുക, ഉൽപ്പാദനച്ചെലവിന്റെ അടിസ്ഥാനത്തിൽ മരുന്നുകളുടെ വിലനിശ്ചയിക്കുക, കേന്ദ്ര തൊഴിൽനിയമ ഭേദഗതി പിൻവലിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
 സുവർണ ആഡിറ്റോറിയത്തിൽ (കെ വി  കൃഷ്ണകുമാർ നഗർ)നടന്ന  അമ്പതാമത്   ജില്ലാസമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ റെജി ജോസഫ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ടി രഞ്‌ജിത്ത്‌ പ്രവർത്തനറിപ്പോർട്ടും ട്രഷറർ ജി അരുൺ കണക്കും അവതരിപ്പിച്ചു. 
 36 വർഷത്തെ സേവനത്തിനു ശേഷം എഎൽകെഇഎം കമ്പനിയിൽനിന്ന് വിരമിച്ച  സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻ സി നായരെ ആദരിച്ചു.  ടി ജി അജയൻ  സംസാരിച്ചു. ഭാരവാഹികൾ: ജി രതീഷ്‌(പ്രസിഡന്റ്‌), പി എസ്‌ അഫ്സൽ(വൈസ്‌ പ്രസിഡന്റ്), റിയാസ് റഹ്‌മാൻ(സെക്രട്ടറി), എൻ പ്രമോദ്‌(ജോയിന്റ്‌ സെക്രട്ടറി),  ജി ആർ അജയൻ(ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top