28 March Thursday
കെഎസ്‌ടിഎ ജില്ലാ സമ്മേളനം

സ്വാഗതസംഘം രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021
പാലാ
കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ 31ാമത്‌  ജില്ലാ സമ്മേളന നടത്തിപ്പിനായി സ്വഗതസംഘം രൂപീകരിച്ചു. പാലാ മഹാത്മാഗാന്ധി എച്ച്‌എസ്‌എസിൽ ചേർന്ന യോഗം സിപിഐ എം പാലാ ഏരിയ സെക്രട്ടറി പി എം ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ്‌ കെ എസ്‌ അനിൽകുമാർ അധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവംഗം കെ വി അനീഷ്‌ലാൽ, എകെപിസിടിഎ സംസ്ഥാന സെക്രട്ടറി ജോജി അലക്‌സ്‌, സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഷാർളി മാത്യു, എൻജിഒ യൂണിയൻ മീനച്ചിൽ ഏരിയ സെക്രട്ടറി സന്തോഷ്‌കുമാർ, ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ സെക്രട്ടറി എൻ ആർ വിഷ്‌ണു, കെ സി അമൽ എന്നിവർ സംസാരിച്ചു. ജനുവരി എട്ട്‌, ഒമ്പത്‌ തീയതികളിൽ പാലായിലാണ്‌ സമ്മേളനം. 
ഭാരവാഹികൾ:  വൈക്കം വിശ്വൻ, കെ ജെ തോമസ്‌, എ വി റസൽ, ലാലിച്ചൻ ജോർജ്‌, ടി ആർ രഘുനാഥൻ (രക്ഷാധികാരികൾ). പി എം ജോസഫ്‌ (ചെയർമാൻ), ഷാർളി മാത്യു, ബി ശ്രീകുമാർ, കെ വി അനീഷ്‌ലാൽ, വി കെ ഷിബു, അനിതാ സുശീൽ, കെ ജെ പ്രസാദ്‌, വി കെ ഉദയൻ, ഷാജിമോൻ ജോർജ്‌, ജോജി അലക്‌സ്‌, കെ എസ്‌  അനിൽകുമാർ, കെ സാബു ഐസക്‌, വി എൻ സുരേഷ്‌, സിജി പ്രസാദ്‌ (വൈസ്‌ ചെയർമാന്മാർ), കെ രാജ്‌കുമാർ (കൺവീനർ), അനൂപ്‌ സി മറ്റം, അനീഷ്‌ നാരായണൻ (ജോയിന്റ്‌ കൺവീനർമാർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top