26 April Friday

ജില്ലാ മാർച്ചും ധർണയും 
വിജയിപ്പിക്കുക: കെജിഒഎ

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

 കോട്ടയം

മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളും തൊഴിലവകാശങ്ങളും തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങളെ ചെറുക്കുക, കേരള സർക്കാരിന്റെ പുരോഗമന ജനപക്ഷ ബദലിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ജൂലെെ 12ന് നടത്തുന്ന ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കാൻ കെജിഒഎ ജില്ലാ കൗൺസിൽ യോഗം മുഴുവൻ ജീവനക്കാരോടും അഭ്യർഥിച്ചു. സംസ്ഥാന ട്രഷറർ പി വി ജിൻരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷാജിമോൻ ജോർജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ആർ രാജേഷ്, സി സുഭാഷ് ചന്ദ്, ടി ബൾക്കീസ്, ഉണ്ണിക്കൃഷ്ണൻ നായർ, സ്മിത പീതാംബരൻ, ഡോ. ബിന്ദു വി ഭാസ്‌കർ, പി കെ സജീവ്, പി കെ ലീന എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ പ്രവീൺ, സംസ്ഥാന കമ്മിറ്റിയംഗം പി എം ഫിറോസ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. ഷാനിഷ് ആന്റണി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top