20 April Saturday

പൊലീസ്‌ അസോസിയേഷൻ 
ജില്ലാ സമ്മേളനത്തിന് ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022
കോട്ടയം
കേരള പൊലീസ്‌ അസോസിയേഷൻ 36–-ാം ജില്ലാ സമ്മേളനം ബുധൻ, വ്യാഴം ദിവസങ്ങളിൽ ആൻസ്‌ കൺവൻഷൻ സെന്ററിൽ നടക്കും.   
ബുധൻ രാവിലെ പത്തിന്‌  പ്രതിനിധി സമ്മേളനം  ജില്ലാ പൊലീസ്‌ മേധാവി ഡി ശിൽപ ഉദ്‌ഘാടനം ചെയ്യും. കെപിഎ ജില്ലാ പ്രസിഡന്റ്‌ ബിനു കെ ഭാസ്‌കർ അധ്യക്ഷനാകും. ക്രൈം ബ്രാഞ്ച്‌ ഡിവൈഎസ്‌പി സാബു മാത്യു മുഖ്യാതിഥിയാകും. സംസ്ഥാന പ്രസിഡന്റ് എസ്‌ ആർ ഷിനോദാസ് സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി കെ ടി അനസ്‌ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൻ വി അനിൽകുമാർ  കണക്കും അവതരിപ്പിക്കും.  
30ന്‌  കുടുംബ സംഗമം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമ്മല ജിമ്മി ഉദ്‌ഘാടനം ചെയ്യും.
കെപിഎ വൈസ്‌ പ്രസിഡന്റ്‌ പി ആർ രഞ്‌ജിത്ത്കുമാർ അധ്യക്ഷനാകും. അഡീഷണൽ എസ്‌പി എസ്‌ സുരേഷ് കുമാർ  മുഖ്യാതിഥിയാകും. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തും.  ആയോധന വാദ്യ സംഗമം, സംഗീത ചിത്ര സമന്വയം, പൊലീസ്‌ ഓർക്കസ്‌ട്രയുടെ ഗാനമേള എന്നിവ നടക്കും. 
വ്യാഴം രാവിലെ 10ന്‌   പൊതുസമ്മേളനം സഹകരണ രജിസ്ടേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എംപി ഉപഹാര സമർപ്പണവും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യ പ്രഭാഷണവും നടത്തും.   രണ്ടിന്‌ യാത്രയയപ്പ്‌ സമ്മേളനവും നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top