20 April Saturday
‘വലിച്ചെറിയൽ മുക്ത കേരളം' ക്യാമ്പയിൻ

15000 പൊതു ഇടങ്ങൾ 
ശുചീകരിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023
കോട്ടയം
‘വൃത്തിയുള്ള നവകേരളം 2025- വലിച്ചെറിയൽ മുക്ത കേരളം' ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 26 മുതൽ 30 വരെ ജനകീയ പങ്കാളിത്തത്തോടെ പൊതു ഇടങ്ങൾ ശുചീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിൽ 15,000 പൊതുഇടങ്ങളിലാണ് ശുചീകരണപ്രവർത്തനം നടത്തുക. സർക്കാർ സ്ഥാപനങ്ങളും വിദ്യാലയങ്ങളും കുടുംബശ്രീയും മലിനീകരണ നിയന്ത്രണ ബോർഡും വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിനിൽ പങ്കാളികളാകും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top