29 March Friday

കർഷകസംഘം ജില്ലാ കൺവൻഷൻ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023
കോട്ടയം
കേരള കർഷകസംഘം ജില്ലാ കൺവൻഷൻ ബുധൻ പകൽ രണ്ടിന്‌ പി കൃഷ്ണപിള്ള സ്മാരകഹാളിൽ ചേരും. എഐകെഎസ്‌ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ് ഉദ്ഘാടനംചെയ്യും. 
 കേന്ദ്രസർക്കാർ കർഷകസമരത്തിലെ ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച്‌ രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് തുടക്കംകുറിക്കാൻ എഐകെഎസ്‌ അഖിലേന്ത്യ സമ്മേളനം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ സമര, സംഘടാ പ്രവർത്തനങ്ങൾ തീരുമാനിക്കാനാണ് കൺവൻഷൻ ചേരുന്നത്‌. ജില്ലാ, ഏരിയ, മേഖല കമ്മിറ്റി അംഗങ്ങൾ യൂണിറ്റ് ഭാരവാഹികൾ എന്നിവർ കൺവൻഷനിൽ പങ്കെടുക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top