29 March Friday

പിടിവിടാതെ
കോവിഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

നൊമ്പരത്തിക്കുത്ത് .. കോട്ടയം എം ഡി സെമിനാരി എച്ച്എസ്എസിലെ 5 വയസ്സു മുതൽ 18 വയസ്സു വരെയുള്ള വിദ്യാർഥികൾക്കുള്ള ഒന്നാംഘട്ട വാക്സിനേഷൻ ക്യാമ്പിൽ കുത്തിവെപ്പ് എടുക്കുന്ന വിദ്യാർഥിനി ഫോട്ടോ : ജിഷ്ണു പൊന്നപ്പൻ

 കോട്ടയം

ജില്ലയിൽ 1900 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഭൂരിഭാഗം പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1225 പേർ രോഗമുക്തരായി. 4559 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 1018 പുരുഷൻമാരും 966 സ്ത്രീകളും 232 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 322 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 17732 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 373332 പേർ കോവിഡ് ബാധിതരായി. 352781 പേർ രോഗമുക്തി നേടി.  ആകെ 31861 പേർ ക്വാറന്റൈനിൽ കഴിയുന്നു.
വാക്‌സിനേഷൻ ഇന്ന് 
85 കേന്ദ്രങ്ങളിൽ
കോട്ടയം
ജില്ലയിൽ ചൊവ്വാഴ്‌ച 85 കേന്ദ്രങ്ങളിൽ വാക്‌സിൻ നൽകുമെന്ന് കലക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു. കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈനായി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാം.
15 മുതൽ 18 വയസുവരെയുള്ളവർക്ക് 
വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ
 അയർക്കുന്നം സിഎച്ച്‌സി , ചങ്ങനാശേരി ജനറൽ ആശുപത്രി, ഏറ്റുമാനൂർ സിഎച്ച്‌സി, കോട്ടയം ജനറൽ ആശുപത്രി, കൊഴുവനാൽ പിഎച്ച്‌സി, മുട്ടമ്പലം സെന്റ് ലാസറസ് പള്ളി, തിടനാട് പഞ്ചായത്ത് ഓഡിറ്റോറിയം, പാറത്തോട് പിഎച്ച്‌സി, ഉള്ളനാട് സിഎച്ച്‌സി, വാഴൂർ പിഎച്ച്‌സി.
18 വയസിനു മുകളിലുള്ളവർക്ക് 
കോവിഷീൽഡ്‌ കരുതൽ, രണ്ടാം 
ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ 
അറുനൂറ്റിമംഗലം സിഎച്ച്‌സി, അതിരമ്പുഴ ബ്ലോക്ക് പിഎച്ച്‌സി, അയർക്കുന്നം സിഎച്ച്‌സി, അയ്മനം പിഎച്ച്‌സി,  ബ്രഹ്മമംഗലം എഫ്‌എച്ച്‌സി, ചങ്ങനാശേരി ജനറൽ ആശുപത്രി, ഇടയാഴം സിഎച്ച്‌സി,  ഇടയിരിക്കപ്പുഴ സിഎച്ച്‌സി, ഈരാറ്റുപേട്ട എഫ്‌എച്ച്‌സി, എരുമേലി സിഎച്ച്‌സി,  ഏറ്റുമാനൂർ സിഎച്ച്‌സി, പിഎച്ച്‌സി, പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാൾ, കടനാട് പിഎച്ച്‌സി, കടപ്ലാമറ്റം പിഎച്ച്‌സി, കടുത്തുരുത്തി പിഎച്ച്‌സി, കാളകെട്ടി പിഎച്ച്‌സി, കല്ലറപിഎച്ച്‌സി, കാണക്കാരി പിഎച്ച്‌സി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, കരിക്കാട്ടൂർ പിഎച്ച്‌സി, കരൂർ പിഎച്ച്‌സി, കറുകച്ചാൽ സിഎച്ച്‌സി, കാട്ടാമ്പാക്ക് പിഎച്ച്‌സി, കൂടല്ലൂർ സിഎച്ച്‌സി, കൂട്ടിക്കൽ പിഎച്ച്‌സി, കൂരോപ്പട പിഎച്ച്‌സി, കോരുത്തോട് പിഎച്ച്‌സി, കുമരകം സിഎച്ച്‌സി, കുറവിലങ്ങാട് താലൂക്ക് ആശുപത്രി, കുറുപ്പുംതറ പിഎച്ച്‌സി, മാടപ്പള്ളി പിഎച്ച്‌സി,
മണർകാട് പിഎച്ച്‌സി, മണിമല എഫ്‌എച്ച്‌സി, മരങ്ങാട്ടുപിള്ളി പിഎച്ച്‌സി, മറവന്തുരുത്ത് പിഎച്ച്‌സി, മീനച്ചിൽ പിഎച്ച്‌സി, മീനടം പിഎച്ച്‌സി, മൂന്നിലവ് പിഎച്ച്‌സി, മുണ്ടക്കയം സിഎച്ച്‌സി, മുണ്ടൻകുന്നു എഫ്‌എച്ച്‌സി, മുത്തോലി എഫ്‌എച്ച്‌സി, നാട്ടകം സിഎച്ച്‌സി, നെടുംകുന്നം പിഎച്ച്‌സി, നിലക്കൽ പള്ളിഹാൾ, ഓണംതുരുത്തു പിഎച്ച്‌സി, പൈക സിഎച്ച്‌സി, പായിപ്പാട് പിഎച്ച്‌സി, പാലാ ജനറൽ ആശുപത്രി, പനച്ചിക്കാട് എഫ്‌എച്ച്‌സി, പാറമ്പുഴ പിഎച്ച്‌സി, പറത്താനം പിഎച്ച്‌സി, പെരുവ പിഎച്ച്‌സി, പൂഞ്ഞാർ പിഎച്ച്‌സി, രാമപുരം സിഎച്ച്‌സി,  സചിവോത്തമപുരം സിഎച്ച്‌സി, മുട്ടമ്പലം സെന്റ് ലാസറസ് പള്ളി ഹാൾ, തീക്കോയി പഞ്ചായത്ത് ആഡിറ്റോറിയം, തലനാട് പിഎച്ച്‌സി,
 തലപ്പലം പിഎച്ച്‌സി, തലയാഴം പിഎച്ച്‌സി, തലയോലപ്പറമ്പ് സിഎച്ച്‌സി, തിരുവാർപ്പ് പിഎച്ച്‌സി, തൃക്കൊടിത്താനം പിഎച്ച്‌സി, ടി വി പുരം പിഎച്ച്‌സി, ഉദയനാപുരം പിഎച്ച്‌സി, ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി, വാകത്താനം പിഎച്ച്‌സി, വാഴപ്പള്ളി പിഎച്ച്‌സി, വാഴൂർ പിഎച്ച്‌സി, വെളിയന്നൂർ സിഎച്ച്‌സി, വെള്ളാവൂർ പിഎച്ച്‌സി, വെള്ളൂർ പിഎച്ച്‌സി, വിഴിക്കത്തോട് പിഎച്ച്‌സി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top