29 March Friday

ജീവിതത്തിന്റെ നൂൽപ്പാലത്തിലൂടെ ഷൈനും ഭാര്യയും

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

ഇടറാതെ... കൂട്ടിക്കൽ പഞ്ചായത്തിലെ മൂപ്പൻമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഉറുമ്പികുന്നേൽ ഷൈനിന്റെ വീട്ടിലേക്ക്‌ വാഹനം കടന്നുപോകാവുന്ന പാലം പൂർണമായും ഒലിച്ചുപോയി. പുറത്തേക്കിറങ്ങാനുള്ള വഴിയടഞ്ഞപ്പോൾ താൽക്കാലികമായി നിർമിച്ച തടിപ്പാലമാണ്‌ ആശ്രയം. കന്നുകാലികൾക്ക്‌ പുല്ല് ശേഖരിച്ച് തടിപ്പാലത്തിലൂടെ പോകുന്ന ഷൈനും ഭാര്യ മഞ്ജുവും. പിന്നിൽ കാണുന്നതാണ് മൂപ്പൻമലയിൽ ഉരുൾപൊട്ടിയ സ്ഥലം 
 ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ

ഇളംകാട്
ഉരുൾപൊട്ടൽ സമ്മാനിച്ച ദുരിതവും പേറി ജീവിതത്തിന്റെ നൂൽപ്പാലം കടക്കുകയാണ് ദമ്പതികൾ. സ്വന്തം വീട്ടിലേക്കുള്ള പാലം ഉരുൾ കൊണ്ട് പോയപ്പോൾ താൽകാലിക പാലത്തിലൂടെ കടന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണിവർ. ഇളംകാട് ടോപ്പ് ഉറുമ്പിക്കുന്നേൽ ഒ ടി ഷൈൻ മോനും ഭാര്യ മഞ്ജുവുമാണ് താൽകാലിക പാലത്തിലൂടെ ജീവിതം നയിക്കുന്നത്. പുല്ലകയാറിന് കുറുകെ വടം കെട്ടി നിർത്തിയ പാലത്തിലൂടെ സാഹസികയാത്രയാണ് ഇവർ നടത്തുന്നത്. 
അമ്മയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് ഷൈനിന്റെ കുടുംബം. വീട്ടിലേക്ക്‌ എത്താനും പുറത്തേക്ക്‌ പോകാനും ഒരു പാലം മാത്രം. ഇതാകട്ടെ ശനിയാഴ്‌ച പകൽ ഉരുൾ കൊണ്ടുപോയി. തുടർന്ന് നാല് ദിവസം മറ്റാരുമായും ബന്ധമില്ലാതെ വീട്ടിൽ തന്നെ. 
ചൊവ്വാഴ്‌ച അയൽവാസികൾ വീട്ടിലേക്ക് താൽകാലിക പാലമിട്ട് കുടുംബത്തെ വെളിയിലെത്തിച്ചു. അമ്മയേയും മക്കളെയും സഹോദരിയുടെ വീട്ടിലേക്ക് മാറ്റി വളർത്ത് ജീവികൾക്കായി ഷൈനും ഭാര്യയും അവിടെത്തന്നെ കഴിയുന്നു. പശുക്കൾക്കുള്ള തീറ്റ ഉൾപ്പടെ തടിപ്പാലത്തിലൂടെ കടന്ന് വേണം എത്തിക്കാൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top