18 September Thursday

ഡെങ്കിപ്പനി വ്യാപനം ജില്ല ജാഗ്രതയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

 കോട്ടയം

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചാവ്യാധി ഭീഷണിയിൽ നാട്‌. ഡെങ്കിപ്പനി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയും ജാഗ്രതയിലാണ്‌. സെപ്‌തംബറിൽ മാത്രം നൂറ്‌ പേരാണ്‌ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്‌. ഇതിൽ ഒരാൾ മരിച്ചു. 
    അഞ്ച്‌ പേർക്കാണ്‌ ഡെങ്കി സ്ഥിരീകരിച്ചത്‌. ഒരാഴ്ചക്കിടെ 26 പേരും ലക്ഷണങ്ങളുമായി ആശുപത്രികളിലെത്തി. ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ  ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്   അറിയിച്ചു. എലിപ്പനി ലക്ഷണങ്ങളുമായി 16 പേരാണ് ചികിത്സ തേടിയത്‌. ഇതിൽ ഏഴ്‌ പേർക്ക്‌ സ്ഥിരീകരിച്ചു. 
ഡെങ്കി പടർന്നത്‌ 
ഇവിടെ
അതിരമ്പുഴ, ഉദയനാപുരം, മുളക്കുളം, മീനച്ചിൽ പഞ്ചായത്തുകൾ, കോട്ടയം മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് ഡെങ്കിപ്പനി ബാധിച്ചത്. ഇവിടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും.
പ്രതിരോധം 
ഊർജിതമാക്കണം
വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീട്ടിനകത്തെ ചെടികൾ വയ്ക്കുന്ന ട്രേ കൊതുകിന്റെ ഉറവിടമാകാറായി കാണുന്നുണ്ട്. അതിനാൽ ചെടിച്ചട്ടികളുടെയും റഫ്രിജറേറ്ററിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം. 
ആക്രിക്കട, ടയർകട എന്നിവ വെള്ളം വീഴാതെ സുരക്ഷിതമാക്കണം. ജലക്ഷാമമുള്ള സ്ഥലങ്ങളിൽ വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങളും നിർമാണ സ്ഥലത്തിലെ ടാങ്കുകളും കൊതുകിന്റെ പ്രജനന കേന്ദ്രമാകാതെ ശരിയായ രീതിയിൽ മൂടി വയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top