24 April Wednesday

ഗ്രാമീൺ ബാങ്കിൽ 
പണിമുടക്ക് പൂർണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022
കോട്ടയം
ജീവനക്കാരെ നിയമിക്കാനുള്ള കരാർ ലംഘനത്തിനെതിരെ ഗ്രാമീൺ ബാങ്ക് ജീവനക്കാർ ആഹ്വാനംചെയ്ത സംസ്ഥാന വ്യാപക ദ്വിദിന പണിമുടക്കിൽ   മുഴുവൻ ശാഖകളും റീജിയണൽ ഓഫീസും അടഞ്ഞുകിടന്നു. കേരള ഗ്രാമീൺ ബാങ്കിലെ സംഘടനകളുടെ ഐക്യവേദിയുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്. നിയമം അനുശാസിക്കുന്ന മുഴുവൻ ഒഴിവുകളിലേക്കും ആവശ്യത്തിന് ജീവനക്കാരെ ഉടൻ നിയമിക്കുക, താൽക്കാലിക ജീവനക്കാരെ  സ്ഥിരപ്പെടുത്തുക, ബിസിനസ് കറസ്പോൺണ്ടന്റ് നിയമനം റദ്ദാക്കുക, കരാർ ലംഘനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു  പണിമുടക്ക്‌. 
  സംക്രാന്തിയിലുള്ള റീജിയണൽ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനവും ധർണയും കെജിബിഒയു സംസ്ഥാന ജനറൽ സെക്രട്ടറി ടി ജി അനൂപ് ഉദ്ഘാടനംചെയ്തു. വി എസ്‌ ബില്ലി ഗ്രഹാം, വി പി ശ്രീരാമൻ, കെ എസ്‌ ശരത്, ആർ ശ്രീകാന്ത്  (ബിഇഎഫ്ഐ), അബ്ദുൽ ഹക്കീം (ഐഎൻടിയുസി) എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top