29 March Friday

വിദ്യാർഥികൾക്ക്‌ ചെലവുകുറഞ്ഞ യാത്രാപാസ്‌ ഒരുക്കി പിബിഒഎ

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022
കോട്ടയം
പ്രൈവറ്റ് ബസ്‌ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (പിബിഒഎ)  വിദ്യാർഥികൾക്കായി സ്റ്റുഡന്റ് പാസ് സൗകര്യം ‘ചലോ ആപ്പ്‌ ’ ആരംഭിച്ചു. വെച്ചൂർ എൻഎസ്‌എസ്‌ ഹയർസെക്കൻഡറി സ്കൂളിൽ പിബിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് ടി ജെ ജോസഫ് പാസ്‌ വിതരണം ഉദ്‌ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് മധുകുമാർ അധ്യക്ഷനായി.   കുട്ടികൾക്കായുള്ള പാസ്   ചലോ മൊബിലിറ്റിയുടെ സഹകരണത്തോടെയാണ്‌ നടപ്പാക്കുന്നത്‌.     വിദ്യാർഥികൾക്ക് യാത്രാ ചെലവ് കുറഞ്ഞതാക്കുന്നതിനായി ആദ്യമായിട്ടാണ് പ്രതിമാസം ബസ്‌ പാസ് ഏർപ്പെടുത്തുന്നത്.  വിദ്യാർഥികൾക്ക് 30 ദിവസത്തേക്ക് ഒരു പ്ലാൻ തെരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലുള്ള ഓഫറാണിത്. ഒരു വിദ്യാർഥി ബസ്‌ യാത്രയ്ക്കായി ചെലവഴിക്കുന്ന ശരാശരി തുകയും യാത്രകളുടെ ശരാശരി എണ്ണവും അടിസ്ഥാനമാക്കിയാണ്  ചെലവ് കുറഞ്ഞ പ്ലാനുകൾ കൊണ്ടുവന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top