23 April Tuesday

തദ്ദേശ സ്ഥാപനങ്ങൾ സഹ. ബാങ്കുകളുമായി 
ചേർന്ന് പദ്ധതി നടപ്പാക്കും: വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022
കോട്ടയം
തദ്ദേശസ്ഥാപനങ്ങൾക്ക് സഹകരണ ബാങ്കുകളുമായി ചേർന്ന് മികച്ച പദ്ധതികൾ നടപ്പാക്കാനുള്ള സാഹചര്യം സംസ്ഥാനത്ത് ഒരുങ്ങുകയാണെന്ന് സഹകരണ- മന്ത്രി വി എൻ വാസവൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
സഹകരണ ബാങ്കുകളുടെ സർപ്ലസ് ഫണ്ട് തദ്ദേശസ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന സാഹചര്യമുണ്ടാകും. തദ്ദേശ സ്ഥാപനങ്ങൾ അടിസ്ഥാന വികസന ലക്ഷ്യങ്ങൾക്ക് ഊന്നൽ നൽകിയുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കണം. പശ്ചാത്തല സൗകര്യവികസനം ലക്ഷ്യമാക്കുമ്പോൾ സാമൂഹിക പ്രാധാന്യമുള്ള പദ്ധതികൾക്ക് മൂൻതൂക്കം നൽകണം. വ്യക്തിഗത ആനുകൂല്യങ്ങൾക്കൊപ്പം സമൂഹത്തിന്‌ പ്രയോജനകരമായ പദ്ധതികൾ നടപ്പാക്കണം. ഒരുവർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയിലൂടെ ഓരോ തദ്ദേശസ്ഥാപനങ്ങളും കുറഞ്ഞത് രണ്ടു വ്യവസായ സംരംഭങ്ങൾ വീതം ആരംഭിക്കുന്നതിനുള്ള ഒരുക്കം പുരോഗമിക്കുകയാണ്. കാർഷിക മേഖലയിൽ നടപ്പാക്കുന്ന തരിശുരഹിത ഭൂമി എന്ന ആശയം ഉൽപാദന മേഖലയിൽ വലിയ ഇടപെടലാണ് നടത്തുക. മൂല്യവർധിത ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കാനുള്ള പദ്ധതികൾ സഹകരണ വകുപ്പും കൃഷിവകുപ്പും ആവിഷ്‌കരിച്ചു വരുന്നു. തദ്ദേശസ്ഥാപനങ്ങൾ ഇത്തരം പദ്ധതികൾക്ക് പിന്തുണ നൽകണമെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top