25 April Thursday

കുരുന്നുകളെ വരവേൽക്കാനൊരുങ്ങി സ്‌കൂളുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

ഒത്തിരി ഇഷ്ടായീ... പുത്തൻ ബാഗ്‌ കിട്ടിയ സന്തോഷത്തിൽ കുരുന്നുകൾ. കോട്ടയം നഗരത്തിലെ സ്‌കൂൾ വിപണിയിൽ നിന്നുള്ള കാഴ്‌ച

കോട്ടയം
രണ്ടുമാസത്തെ വേനലവധിക്ക്‌ ശേഷം സ്‌കൂളുകൾ വീണ്ടും ഉണരുകയായി. ആഘോഷങ്ങൾക്കും കളിയിടങ്ങൾക്കും താൽകാലിക അവധി. പുത്തനുടുപ്പും പുതിയ പ്രതീക്ഷകളുമായി സ്‌കൂളിലെത്തുന്ന കുരുന്നുകളെ വരവേൽക്കാനൊരുങ്ങുന്ന അധികൃതർക്കും രക്ഷിതാക്കൾക്കും ഇനി തിരക്കിന്റെ നാളുകൾ. അടഞ്ഞുകിടന്ന സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന തിരക്കിലാണ്‌ അധ്യാപകരെങ്കിൽ മക്കൾക്ക്‌ പുത്തനുടുപ്പും പുസ്‌തകങ്ങളും ഉൾപ്പെടെ വാങ്ങുന്ന തിരക്കിലാണ്‌ അച്ഛനമ്മമാർ. 
 
ഒരുക്കങ്ങൾ പൂർണം
സ്‌കൂൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന്‌ വിദ്യാഭ്യാസ ഉപ ഡയറക്‌ടർ സുബിൻ പോൾ പറഞ്ഞു. വിദ്യാർഥികൾക്കുള്ള കൈത്തറി യൂണിഫോം വിതരണം ഇതിനകം പൂർത്തിയായി. പാഠപുസ്‌തക വിതരണം അവസാനഘട്ടത്തിലാണ്‌. സ്‌കൂളിന്റെ ഫിറ്റ്‌നസ്‌ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിനും മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനുമായി 25 മുതൽ 29 വരെ സ്‌കൂളുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തും. അധ്യാപകർക്കുള്ള പരിശീലനം 25ഓടെ പൂർത്തിയാകും. പ്രവേശനോത്സവം തലയോലപ്പറമ്പ്‌ എജെ ജോൺ മെമോറിയൽ ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. 
 
വർണക്കുടകൾ നിവർന്ന്‌ സ്കൂൾ വിപണി
 സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽസ്‌കൂളുകൾ ക്കെ നഗര–-ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയിലെ വിപണികൾ സജീവമായി. പല വർണത്തിൽ തിളങ്ങുന്ന ബാഗുകളും കുടകളും വിപണിയെ സമ്പന്നമാക്കുന്നു. പ്രമുഖ ബ്രാൻഡെല്ലാം പല മോഡലിൽ സ്കൂൾ ബാഗും കുടയും നോട്ട്‌ ബുക്കുകളും മറ്റ്‌ സ്റ്റേഷനറി സാധനങ്ങളും ഒരുക്കിയിട്ടുണ്ട്‌. 300 മുതൽ രണ്ടായിരത്തിന്‌ മുകളിൽ വരെയുള്ള ബാഗുകൾ വിപണിയിലെത്തി. 
 
വിലക്കയറ്റം 
പിടിച്ചുനിർത്താൻ 
സ്റ്റുഡന്റ്‌ മാർക്കറ്റ്‌
വിലക്കയറ്റത്തിന്റെ പിടിയിൽപ്പെടാതെ പരമാവധി വിലക്കുറവിലുള്ള സ്കൂൾ വിപണികൾ ഇക്കുറി സജീവമാണ്‌. പൊതുവിപണിയേക്കാൾ വിലക്കുറവിലാണ്‌ ഇവിടെ നോട്ട്‌ ബുക്ക്‌, പുസ്തകം, ബാഗ്‌, കുട തുടങ്ങിയവ വിൽക്കുന്നത്‌. ഗുണനിലവാരമുള്ള നോട്ട് ബുക്കുകൾ, സ്‌കൂൾ ബാഗുകൾ, ഇൻസ്ട്രുമെന്റ് ബോക്സുകൾ, ടിഫിൻ ബോക്സുകൾ, റെയിൻ കോട്ടുകൾ, പേന, പെൻസിൽ തുടങ്ങി വിവിധ പഠനോപകരണങ്ങൾ ഇവിടെ കുറഞ്ഞ വിലയ്‌ക്ക്‌ ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top