20 April Saturday

ആവേശം, നിരാശ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

ഖത്തർ ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് ബസേലിയസ് കോളേജ് ഫിസിക്കൽ എഡ്യൂക്കേഷനും മെൻസ് വിമൻസ് ഫോറവും നടത്തിയ ആഘോഷ പരിപാടി

 കോട്ടയം

ലോകകപ്പിൽ അർജന്റീന മൈതാനത്തിറങ്ങുന്നതിന്റെ ആവേശമായിരുന്നു ചൊവ്വാഴ്‌ച രാവിലെ മുതൽ ആരാധകർക്ക്‌. 3.30ന്‌ മുമ്പേ എല്ലാവരും ടിവിയുടെ മുമ്പിൽ ഒത്തുചേർന്നു. മുണ്ടക്കയം പുത്തൻചന്തയിൽ കളി പ്രദർശിപ്പിച്ച ബിഗ്‌ സ്‌ക്രീനിന്‌ മുമ്പിൽ എല്ലാ ടീമുകളുടെയും ആരാധകരെത്തി.
അർജന്റീന ഒരു ഗോളിന്‌ മുന്നിലെത്തിയപ്പോഴേ ആരാധകർ ആഘോഷം തുടങ്ങി. പക്ഷേ അർജന്റീനൻ ആരാധകർക്ക്‌ കനത്ത നിരാശ സമ്മാനിച്ച്‌ സൗദി അറേബ്യ അട്ടിമറി ജയം നേടി. ആഘോഷിക്കാൻ ഒരുങ്ങിവന്ന അർജന്റീനക്കാർ നിരാശയോടെ മടങ്ങി.
സൗദിയുടെ രണ്ട്‌ തകർപ്പൻ ഗോളുകൾ തറച്ചത്‌ അർജന്റീന ആരാധകരുടെ നെഞ്ചത്തായിരുന്നു. തിരിച്ചടിക്കുമെന്ന പ്രതീക്ഷയിൽ ഓരോ മുന്നേറ്റത്തിന്‌ ആരാധകർ ആർപ്പുവിളിച്ചെങ്കിലും സൗദിയുടെ പ്രതിരോധക്കോട്ടയിൽ അർജന്റീനയുടെ പ്രതീക്ഷകൾ തട്ടിത്തകർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top