കടുത്തുരുത്തി
രമേശന് സഹായം നല്‍കി അച്ചായന്‍സ് ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചന്‍. കടുത്തുരുത്തി മാര്‍ക്കറ്റ് ജങ്‌ഷനില്‍ ലോട്ടറി കച്ചവടം നടത്തുന്ന ശാരീരിക വൈകല്യമുളള കല്ലറ
കളമ്പുകാട്ട് വീട്ടില്‍ രമേശനാണ് ടോണി വര്‍ക്കിച്ചന്‍ സഹായം നല്‍കിയത്. രമേശന് കടയിൽനിന്നും നഷ്ടപ്പെട്ട 45000 രൂപ കൈമാറി.
രമേശന്റെ കടയില്‍നിന്ന് പണമടങ്ങിയ ബാഗ് നഷ്ടപെട്ട വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടർന്നാണ് സഹായവുമായി രമേശന്റെ അടുത്തെത്തിയതെന്നും ടോണി പറഞ്ഞു. രമേശന്റെ കടയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 45000 രൂപയാണ് തിങ്കളാഴ്ച മോഷണംപോയത്. കടുത്തുരുത്തി മാര്‍ക്കറ്റ് ജങ്‌ഷനില്‍ ഗവണ്‍മെന്റ് സ്‌കൂളിന് സമീപം ലോട്ടറിവ്യാപാരം നടത്തുകയാണ് രമേശന്‍. തലേദിവസം ചിട്ടിപിടിച്ചുകിട്ടിയ തുകയിൽ കടങ്ങൾ വീട്ടിയതിനുശേഷം മിച്ചമുണ്ടായിരുന്ന 45,000 രൂപയാണ് ബാഗിൽ സൂക്ഷിച്ചിരുന്നത്. രാവിലെ കട തുറക്കാനെത്തിയപ്പോള്‍
പണമടങ്ങിയ ഈ ബാഗ് കടയില്‍വച്ചിരുന്നു. പിന്നീട് വൈകുന്നേരം കട അടയ്ക്കാറായപ്പോളാണ് ബാഗ് നഷ്ടപെട്ട വിവരമറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതിനല്‍കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..