വൈക്കം
വേമ്പനാട്ടുകായലിൽ പോള, പായൽ നിറഞ്ഞതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിൽ. വെച്ചൂർ, തലയാഴം, ടിവിപുരം, ഉദയനാപുരം, ചെമ്പ്, മറവൻതുരുത്ത്, വൈക്കം നഗരസഭ പരിധിയിലെ വേമ്പനാട്ട് കായലിലാണ് ഇവ തിങ്ങിനിറഞ്ഞത്. മത്സ്യ, കക്കാത്തൊഴിലാളികൾക്ക് ചെറുവള്ളങ്ങൾ ഇറക്കി കായലിലൂടെ തുഴഞ്ഞ് പണിക്കുപോകാൻ പറ്റാത്ത സ്ഥിതിയാണ്. കായലിൽ നിറഞ്ഞ പോള, പായൽ ജലഗതാഗതത്തിന് തടസ്സമായതോടെ കുടുംബങ്ങൾ പട്ടിണിയിലാകുമെന്ന് തൊഴിലാളികൾ പറയുന്നു. വഞ്ചിവീടുകൾക്കും ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകൾക്കും ഇവ തകരാർ വരുത്തുന്നു. പോള, പായൽ നീക്കി ജലഗതാഗതം സുഗമമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..