26 April Friday

കോൺഗ്രസും ബിജെപിയും വികസനം 
അട്ടിമറിക്കുന്നു: കെ കെ ജയചന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022
കോട്ടയം
ലോകത്തിനുതന്നെ മാതൃകയായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ കോൺഗ്രസും ബിജെപിയും ഒരു നുകത്തിൽനിന്ന്‌ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന  സെക്രട്ടറിയറ്റ്‌ അംഗം കെ കെ ജയചന്ദ്രൻ പറഞ്ഞു.
  കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള സിപിഐ എമ്മിന്റെ ദേശീയ കാമ്പയിന്റെ ഭാഗമായി കോട്ടയത്ത്‌ നടന്ന ജനകീയ പ്രതിഷേധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലെ ജനങ്ങളുടെയും ക്ഷേമം മുൻനിർത്തിയാണ്‌ എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുപോകുന്നത്‌. ബദൽ നയങ്ങളുമായാണ്‌ കേരളത്തിലെ ഭരണം. പശ്‌ചാത്തല മേഖലയിലെ വികസന കാര്യങ്ങളെ തെറ്റായ പ്രചാരണത്തിലൂടെ അട്ടിമറിക്കാനാണ്‌ രാഷ്‌ട്രീയ എതിരാളികളുടെ ശ്രമം. ഇത്‌ വിലപ്പോകില്ല.  എൽഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ച എല്ലാ വികസന പദ്ധതികളും മുന്നോട്ടുപോകും. വിജ്ഞാന വളർച്ചയുള്ള സമൂഹത്തെ സൃഷ്‌ടിച്ച്‌ ബദൽ നയങ്ങളുമായി കേരളം മുന്നോട്ടുപോകും.
കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഗവർണർ ആർഎസ്‌എസ്‌ ശാഖയുണ്ടാക്കാൻ പോകുകയാണ്‌ നല്ലത്‌. കേന്ദ്രസർക്കാർ നടത്തുന്നത്‌ കുത്തകകൾക്കുവേണ്ടിയുള്ള ഭരണമാണ്‌. പൊതുമേഖലാ സമ്പത്ത്‌ ഒന്നാകെ കേന്ദ്രം വിറ്റഴിക്കുന്നു. 
കൃഷിഭൂമി കോർപറേറ്റുകൾക്ക്‌ നൽകുന്ന ബില്ലുകൾക്കെതിരെയാണ്‌ കർഷകർ സമരംനടത്തിയത്‌. തൊഴിലില്ലായ്‌മയും കൂടുന്നു. തൊഴിൽനിയമങ്ങൾ മാറ്റി കുത്തകകൾക്ക്‌ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനും സാഹചര്യം ഒരുക്കുന്നു. ഫലത്തിൽ ദരിദ്രരുടെ നാടായി ഇന്ത്യമാറി–- അദ്ദേഹം പറഞ്ഞു.
   സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ സ്വാഗതം പറഞ്ഞു. മുതിർന്ന നേതാക്കളായ എം എം മണി, വൈക്കം വിശ്വൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ്‌ണൻ,  അഡ്വ.  കെ സുരേഷ്‌ കുറുപ്പ്‌ , സി ജെ ജോസഫ്‌, റെജി സഖറിയ, ലാലിച്ചൻ ജോർജ്‌ തുടങ്ങിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top