29 March Friday

പ്രതിഷേധവുമായി 
യുവജനം തെരുവിലിറങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022
കോട്ടയം
യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പദ്ധതിയിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണം എന്നാവശ്യപ്പെട്ട്‌ ഇടത്‌ യുവജന സംഘടനാ കൂട്ടായ്‌മ എൽഡിവൈഎഫ്‌ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ യുവജനങ്ങളുടെ രോഷാഗ്നിയായി. ജോലി എന്ന യുവജനങ്ങളുടെ ബലഹീനതയെ മുതലെടുത്ത്‌ രാജ്യത്ത്‌ സമാന്തര സൈന്യ സംവിധനം സൃഷ്‌ടിക്കാനാണ്‌ കേന്ദ്രസർക്കാർ ലക്ഷ്യംവയ്‌ക്കുന്നതെന്ന്‌ സമരക്കാർ കുറ്റപ്പെട്ടുത്തി. നാലുവർഷം ജോലിചെയ്‌ത്‌ കഴിഞ്ഞാൽ അവർ തെരുവിലേക്ക്‌ വലിച്ചെറിയപ്പെടുകയാണ്‌. ഇവരെ ലക്ഷ്യംവച്ച്‌ തീവ്രവാദ സംഘടനങ്ങൾ രംഗത്ത്‌ വരാം. ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന അഗ്‌നിപഥിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്തിരിയമെന്ന്‌ സമരക്കാർ ആവശ്യപ്പെട്ടു. 
 തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാന പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച്‌ ഹെഡ്പോസ്റ്റ് ഓഫീസിനു മുമ്പിൽ കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യു ഉദ്ഘാടനം ചെയ്‌തു. എഐവൈഎഫ്‌ ജില്ലാ സെക്രട്ടറി അഡ്വ. എസ്‌ പി സുജിത് അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി സുരേഷ്‌കുമാർ, ജില്ലാ പ്രസിഡന്റ് അഡ്വ. ബി മഹേഷ്‌ ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ -സതീഷ് വർക്കി, അർച്ചന സദാശിവൻ, ബ്ലോക്ക് പ്രസിഡന്റ് പ്രവീൺ തമ്പി, കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന സെക്രട്ടറിമാരായ സിറിയക് ചാഴികാടാൻ, ബിറ്റു വൃന്ദാവൻ, ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റിൻ, എഐവൈഎഫ്‌ ജില്ലാ പ്രസിഡന്റ്‌ റെനീഷ് കാരിമറ്റം, ഷമ്മാസ് ലത്തീഫ്, എൻ എസ്‌ സന്തോഷ്‌കുമാർ, എൻവൈസി നേതാക്കൻമാരായ ഉണ്ണികൃഷ്ണൻ, മിൽട്ടൻ ഇടശ്ശേരിൽ, യുവജനതാദൾ നേതാവ്‌ ടോണി കുമരകം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top