27 April Saturday
നാട്‌ ഏറ്റെടുത്ത്‌ ഡബിൾ ഡെക്കർ

ഡബിൾ ഡക്കറിൽ നഗരം ചുറ്റിയത്‌ 4909 പേർ

സ്വന്തം ലേഖകൻ Updated: Tuesday May 23, 2023
കോട്ടയം 
എന്റെ കേരളം പ്രദർശന–- വിപണനമേളയിൽ കെഎസ്‌ആർടിസി ഒരുക്കിയ ഡബിൾ ഡക്കറിലൂടെ നഗരത്തിന്റെ ‘പുതിയ കാഴ്ചകൾ കണ്ടത്‌’ 4909 പേർ. കെഎസ്‌ആർടിസി സ്റ്റാളിൽനിന്ന്‌ ലഭിച്ച സൗജന്യ കൂപ്പൺ ഉപയോഗിച്ചായിരുന്നു സന്ദർശകർ ഡബിൾ ഡക്കറിലേറി അക്ഷരനഗരിയെ ആസ്വദിച്ചത്‌. ഓരോ യാത്രയിലും എൺപതോളം പേർ പങ്കാളിയായി. ആദ്യദിനം 590 പേരാണ്‌ യാത്ര ചെയ്‌തതെങ്കിൽ അവസാനദിവസം ആയിരം കടന്നു. ആറുദിവസം കൊണ്ട്‌ 68 ട്രിപ്പാണ്‌ ബസ്‌ നടത്തിയത്‌. എന്റെ കേരളം പ്രദർശന–- വിപണനമേളയിൽ കെഎസ്‌ആർടിസി ഒരുക്കിയ ഡബിൾ ഡക്കറിലൂടെ നഗരത്തിന്റെ ‘പുതിയ കാഴ്ചകൾ കണ്ടത്‌’ 4909 പേർഎന്റെ കേരളം പ്രദർശന–- വിപണനമേളയിൽ കെഎസ്‌ആർടിസി ഒരുക്കിയ ഡബിൾ ഡക്കറിലൂടെ നഗരത്തിന്റെ ‘പുതിയ കാഴ്ചകൾ കണ്ടത്‌’ 4909 പേർ
 
കോട്ടയം നഗരവാസികൾക്ക് പതിവില്ലാത്ത കാഴ്ചയായിരുന്നു "പഞ്ചാരവണ്ടി' എന്ന്‌ പേരിട്ട ഡബിൾ ഡെക്കർ ബസിന്റേത്. യാത്ര ചെയ്യാനും ബസിനൊപ്പം സെൽഫി എടുക്കാനുമായി കുട്ടികളും സ്‌ത്രീകളുമടക്കം പ്രായഭേദമന്യേ ആളുകൾ മേളയിലേക്ക്‌ എത്തുന്ന കാഴ്ചക്കാണ്‌ ദിവസവും നഗരം സാക്ഷ്യം വഹിച്ചത്‌. ബഡ്‌ജറ്റ്‌ ടൂറിസം സെൽ(ബിടിസി) കോർഡിനേറ്റർ ആർ അനീഷിന്റെ നേതൃത്വത്തിലായിരുന്നു സ്റ്റാളിന്റെ പ്രവർത്തനങ്ങൾ. ജില്ലയിലെ ബിടിസി കോർഡിനേറ്റർമാർ സ്റ്റാൾ നിയന്ത്രിച്ചു. ഡ്രൈവർ കെ വി രഞ്ജിത്തും കണ്ടക്‌ടർ എ ജെ ജയപ്രകാശും ചേർന്നാണ്‌ കോട്ടയത്തിന്റെ പുതിയ കാഴ്ചകൾ സന്ദർശകർക്ക്‌ പകർന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top