20 April Saturday
കേന്ദ്ര അവഗണന

സിപിഐ എം ധർണയ്‌ക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023

സിപിഐ എം ചെമ്പ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ജനകീയപ്രതിഷേധം തലയോലപ്പറമ്പ് ഏരിയസെക്രട്ടറി കെ ശെൽവരാജ് ഉദ്ഘാടനംചെയ്യുന്നു

 കോട്ടയം 

കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ സിപിഐ എം നേതൃത്വത്തിലുള്ള ലോക്കൽതല ധർണകൾ തുടരുന്നു. കേന്ദ്രസർക്കാർ നിലപാടും സംസ്ഥാന സർക്കാരിന്റെ ജനകീയ പ്രവർത്തനങ്ങളും വിശദീകരിച്ചുള്ള വീടുകയറി പ്രചാരണം പൂർത്തിയാക്കിയാണ്‌ ലോക്കൽ കേന്ദ്രങ്ങളിൽ 31 വരെ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌. എൽഡിഎഫ്‌ സർക്കാരിന്റെ ജനകീയ ബദലും വികസന പ്രവർത്തനങ്ങളും പദ്ധതികളും കാഴ്‌ചപ്പാടുമെല്ലാം പ്രതിഷേധ പരിപാടികളിൽ വിശദീകരിക്കും.
മണർകാട് വെസ്റ്റ് ലോക്കലിലെ പറമ്പുകരയിൽ നടന്ന യോഗം ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം കെ ആർ ഹരിക്കുട്ടൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം കെ സി ബിജു, ലോക്കൽ കമ്മിറ്റിയംഗം രഞ്ജിത്ത് ബിജു എന്നിവർ സംസാരിച്ചു. 
 അയർക്കുന്നം ലോക്കലിലെ ഒറ്റപ്ലാക്കലിൽ നടന്ന പ്രതിഷേധയോഗം ജില്ലാ കമ്മിറ്റിയംഗം ബി ആനന്ദകുട്ടൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം സജു അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ എസ് ജോസ്, ഏരിയ കമ്മിറ്റിയംഗം പി കെ മോനപ്പൻ എന്നിവർ സംസാരിച്ചു.
തലയോലപ്പറമ്പ്
 സിപിഐ എം  ചെമ്പ്, ബ്രഹ്മമംഗലം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.  ചെമ്പിൽ   ഏരിയ സെക്രട്ടറി  കെ ശെൽവരാജ്‌ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം എ എസ് നിസാം അധ്യക്ഷനായി. ബ്രഹ്മമംഗലത്ത് വൈക്കം ഏരിയ സെക്രട്ടറി കെ അരുണൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി സി ഷണ്മുഖൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ വിജയൻ, എ പി ജയൻ, ടി എൻ സിബി, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ പ്രസന്നൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി കെ പീതാംബരൻ, ടി ആർ സുഗതൻ, ബ്ലോക്കംഗം ജസീല നവാസ്, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, പഞ്ചായത്തംഗം ലത അനിൽകുമാർ എന്നിവർ സംസാരിച്ചു.
കോട്ടയം 
കോട്ടയം ഏരിയയിൽ ചിങ്ങവനം ലോക്കല്‍ കമ്മിറ്റി പോളച്ചിറയില്‍ നടത്തിയ യോഗം പ്രൊഫ. എം ടി ജോസഫ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി പി ജോയി അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി ശശികുമാര്‍, കര്‍ഷകസംഘം ഏരിയ സെക്രട്ടറി ടി എം രാജന്‍, പി എം ജയിംസ്, പി വി പുഷ്പന്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ എമ്മിലേക്ക് കുടുംബസമേതം വന്ന ഷേര്‍ലി ചാക്കോയെ ചടങ്ങില്‍ സ്വീകരിച്ചു. 
വനിതാ സാഹിതി മാണിക്ക്യംപെണ്ണ് കലാസംഘത്തിന്റെ നാട്ടരങ്ങ് പാട്ടുകളും അവതരിപ്പിച്ചു. 
പുതുപ്പള്ളി
സിപിഐ എം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി പുതുപ്പള്ളി കവലയിൽ ധർണ നടത്തി. ജില്ലാ കമ്മിറ്റിയംഗം ടി സി മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. എം ജി നൈനാൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ജോൺ ബേബി, ലോക്കൽ കമ്മിറ്റിയംഗം തോമസ് പോത്തൻ എന്നിവർ സംസാരിച്ചു.
നെടുംകുന്നം
പന്ത്രണ്ടാം മൈലിൽ നടന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റിയംഗം രഞ്ജി രവീന്ദ്രൻ അധ്യക്ഷനായി. പികെഎസ് ഏരിയ സെക്രട്ടറി എസ് അനിൽ, സിപിഐ എം ലോക്കൽ സെക്രട്ടറി എ കെ ബാബു, ലോക്കൽ കമ്മിറ്റിയംഗം ജോ ജോസഫ്, ബ്രാഞ്ച് സെക്രട്ടറി കെ എൻ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top