24 April Wednesday

കർഷകസംഘം അംഗത്വ ക്യാമ്പയിൻ

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

കർഷക സംഘം ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി ശശികുമാറിന് മെമ്പർഷിപ്പ് നൽകി കർഷകസംഘം 
ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

 

കോട്ടയം
കർഷകസംഘം ജില്ലാതല അംഗത്വ ക്യാമ്പയിന്‌ തുടക്കമായി. കോടിമത സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ ടി ശശികുമാറിന്‌ അംഗത്വം നൽകി  ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ ക്യാമ്പയിൻ ഉദ്‌ഘാടനംചെയ്‌തു. കർഷകസംഘം ഏരിയ സെക്രട്ടറി ടി എം രാജൻ, മേഖലാ സെക്രട്ടറി കെ ജെ ടിറ്റൻ, സിഐടിയു ഏരിയ സെക്രട്ടറി സുനിൽ തോമസ്‌ എന്നിവർ പങ്കെടുത്തു.
 
ജില്ലയിൽ 3.5 ലക്ഷം അംഗങ്ങളെ ചേർക്കും
കോട്ടയം
അംഗത്വ ക്യാമ്പയിനിലൂടെ കർഷകസംഘം ജില്ലയിൽ 3,50,000 അംഗങ്ങളെ ചേർക്കും. പ്രവർത്തകർ ഞായറാഴ്‌ച വീടുകൾ കയറിയിറങ്ങി മെമ്പർഷിപ്പ്‌ ചേർക്കും. ജില്ലാ, ഏരിയ, മേഖലാ കമ്മിറ്റിയംഗങ്ങൾ യൂണിറ്റ്‌തല മെമ്പർഷിപ്പ്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകും. 
 സംസ്ഥാന സർക്കാരിന്റെ കർഷക ക്ഷേമനിധിയിൽ കർഷകരെ അംഗങ്ങളാക്കുന്ന പ്രവർത്തനവും ഇതോടൊപ്പം നടത്തും. കർഷകസമരം വിജയിച്ചതിന്റെ പശ്‌ചാത്തലത്തിൽ നടക്കുന്ന മെമ്പർഷിപ്പ്‌ പ്രവർത്തനം വിജയിപ്പിക്കാൻ എല്ലാ കർഷകരും ഇറങ്ങണമെന്ന്‌  ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top