26 April Friday

23, 30 തീയതികളിൽ അനുവദനീയമായ കാര്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

  അടിയന്തര സേവനങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിട്ടുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷൻ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്‌ക്ക്‌ പ്രവർത്തിക്കാം.

അടിയന്തര സേവനങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ, കമ്പനികൾ, സംഘടനകൾ എന്നിവക്ക്‌ പ്രവർത്തിക്കാം. ഇവിടങ്ങളിലെ ജീവനക്കാർ യാത്രക്ക്‌ സ്ഥാപനത്തിന്റെ ഐഡി കാർഡ് കൈയ്യിൽ കരുതണം.
ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കളുടെ വാഹനങ്ങൾക്കും ജീവനക്കാർക്കും ജോലി നിർവഹണത്തിന് യാത്രാനുമതിയുണ്ട്‌. അത്യാവശ്യ ജീവനക്കാർ മാത്രമേ ഓഫീസിലെത്തി ജോലി ചെയ്യേണ്ടതുള്ളൂ.
ചികിത്സക്ക്‌ പോകുന്ന രോഗികൾ, വാക്‌സിൻ എടുക്കാൻ പോകുന്നവർ എന്നിവർക്ക് ആശുപത്രി രേഖ, വാക്‌സിനേഷൻ രേഖ എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യാം.
ദീർഘദൂര ബസ് സർവീസ്, ട്രെയിൻ–-വിമാനയാത്രകൾ അനുവദനീയമാണ്. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാൻ പൊതുഗതാഗത വാഹനങ്ങൾ, ടാക്സികൾ, ഗുഡ്സ് ക്യാരേജ് എന്നിവക്ക്‌ അനുമതിയുണ്ട്‌.
ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ ഏഴ്‌ മുതൽ ഒമ്പത്‌ വരെ പ്രവർത്തിക്കാം.
ഹോട്ടലുകൾ, ബേക്കറികൾ എന്നിവക്ക്‌ ഹോം ഡെലിവറി, പാഴ്സൽ എന്നിവയ്ക്കായി രാവിലെ ഏഴ്‌ മുതൽ രാത്രി ഒമ്പത്‌ വരെ പ്രവർത്തിക്കാം.
ഇ കോമേഴ്സ് കൊറിയർ സേവനങ്ങൾ രാവിലെ ഏഴ്‌ മുതൽ രാത്രി ഒമ്പത്‌ വരെ അനുവദനീയമാണ്. 
ടൂറിസം കേന്ദ്രങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർക്ക് യാത്ര ചെയ്യാനും ഹോട്ടൽ/ റിസോർട്ടിൽ താമസിക്കാനും അനുവാദമുണ്ട്‌.
സിഎൻജി/എൽഎൻജി/എൽപിജി ട്രാൻസ്പോർട്ടേഷൻ.
പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും, പരീക്ഷ ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ടിട്ടുള്ളവർക്കും അഡ്മിറ്റ് കാർഡ്, ഐഡി കാർഡ്/ഹാൾ ടിക്കറ്റ് ഉപയോഗിച്ച് യാത്ര അനുവദനീയമാണ്.
ആശുപത്രികൾ, ഡിസ്പെൻസറികൾ, മെഡിക്കൽ ഷോപ്പുകൾ, മെഡിക്കൽ സാമഗ്രികൾ വിൽക്കുന്ന കടകൾ, നേഴ്സിങ്‌ ഹോം തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ യാത്ര ചെയ്യാം.
ടോൾ ബൂത്ത്, പ്രിന്റ്, ഇലക്ട്രോണിക്, വിഷ്വൽ ആൻഡ് സോഷ്യൽ മീഡിയ ഹൗസസ് എന്നിവയുടെ പ്രവർത്തനം അനുവദനീയമാണ്.
സാനിറ്റേഷൻ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ജോലിസ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യാം.
അത്യാവശ്യ സന്ദർഭങ്ങളിൽ വാഹന റിപ്പയറിങ്ങിനായി വർക്ക് ഷോപ്പുകൾക്ക് പ്രവർത്തിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top