25 April Thursday
ജാഥകൾ സമാപിച്ചു

പോരാട്ടത്തിന്റെ പോർമുഖം തുറന്ന്‌ 
സിഐടിയു പ്രചാരണജാഥകൾ

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021
കോട്ടയം
നരേന്ദ്രമോഡി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടത്തിന്റെ പോർമുഖം തുറന്ന്‌ സിഐടിയു സംഘടിപ്പിച്ച പ്രചാരണജാഥകൾ ജനപഥങ്ങളിൽ പ്രതിഷേധാഗ്‌നി ജ്വലിപ്പിച്ചു. രണ്ടുദിവസമായി പര്യടനം തുടർന്ന ജാഥകൾ ആവേശകരമായി സമാപിച്ചു. സിഐടിയു ജില്ലാപ്രസിഡന്റ്‌ ടി ആർ രഘുനാഥൻ നയിച്ച ജാഥ കുമരകത്തും ജില്ലാ സെക്രട്ടറി എ വി റസൽ നയിച്ച ജാഥ വൈക്കം ടൗണിലും സമാപിച്ചു. തൊഴിലാളികളുടെ വൻസ്വീകരണം ഏറ്റുവാങ്ങിയാണ്‌ ജാഥകളുടെ പര്യടനം പൂർത്തിയായത്‌. 
 മോഡി സർക്കാരിനെതിരെ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും തൊഴിലാളിദ്രോഹ നടപടികൾക്കെതിരെയും‌ പത്ത് മുദ്രാവാക്യങ്ങൾ ഉയർത്തിയുമായിരുന്നു ജാഥാപര്യടനം. ‌    
  ടി ആർ രഘുനാഥൻ നയിച്ച ജാഥ വെള്ളിയാഴ്‌ച മറ്റക്കര മണലിൽ നിന്ന്‌ തുടങ്ങി. അയർക്കുന്നം, മണർകാട്, വടവാതൂർ, പുതുപ്പള്ളി, ഞാലിയാകുഴി, തെങ്ങണ, കുരിശുംമൂട്, കുന്നുംപ്പുറം, നാലുകോടി, ചങ്ങനാശേരി ടൗൺ, കുറിച്ചി, ചിങ്ങവനം, പരുത്തുംപാറ, നാട്ടകം, കോട്ടയം ടൗൺ, തിരുവാതുക്കൽ, ഇല്ലിക്കൽ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ്‌ കുമരകത്ത് സമാപിച്ചത്‌. ക്യാപ്‌ടനെ കൂടാതെ മാനേജർ കെ ജെ അനിൽകുമാർ, അംഗങ്ങളായ വി പി ഇബ്രാഹിം, റെജി സഖറിയ, വി പി ഇസ്മായിൽ, കെ സി ജോസഫ്, ഡി സേതുലക്ഷ്മി, എസ് ഷീജാ അനിൽ, പി എൻ പ്രദീപ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.   
   എ വി റസൽ നയിച്ച ജാഥ വെള്ളിയാഴ്‌ച രാവിലെ കുടയംപടിയിൽ നിന്ന്‌ തുടങ്ങി.  അഡ്വ.കെ അനിൽ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. അങ്കണവാടി   വർക്കേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ്‌ സി എ ഗീത അധ്യക്ഷയായി.സിഐടിയു പഞ്ചായത്ത് കോർഡിനേഷൻ സെക്രട്ടറി കെ പി ബിജുമോൻ സ്വാഗതം പറഞ്ഞു. സംക്രാന്തി, മെഡിക്കൽ കോളേജ്, പ്രാവട്ടം, അതിരമ്പുഴ, ഏറ്റുമാനൂർ,കുറുപ്പന്തറ, കടുത്തുരുത്തി, ഞീഴൂർ, പെരുവ, വെള്ളൂർ, തലയോലപ്പറമ്പ്, ചെമ്പ്, ടോൾ ജങ്‌ഷൻ, നാനാടം, ചെമ്മനത്തുകര, ഇടയാഴം, ഉല്ലല എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ്‌ വൈക്കം ടൗണിൽ സമാപിച്ചത്‌. ക്യാപ്‌ടനെ കൂടാതെ  മാനേജർ വി കെ സുരേഷ്‌കുമാർ, അംഗങ്ങളായ കെ കെ ഗണേശൻ, കെ അനിൽകുമാർ, കെ എൻ രവി, ജോയി ജോർജ്, കെ കെ ഹരിക്കുട്ടൻ, കെ ബി രമ, എം എച്ച് സലീം, ഷാർലി മാത്യു, എസ് വിനോദ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top