20 April Saturday

കശ്‌മീർ മോഹിപ്പിച്ചു... കിട്ടിയ വണ്ടി സൈക്കിൾ

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

 കുമരകം 

സൈക്കിളിൽ സഞ്ചരിച്ച്‌ കശ്‌മീർ കാണാനുള്ള മോഹവുമായി രണ്ട്‌ യുവാക്കൾ. അർബുദരോഗികൾക്ക്‌ സഹായസമാഹരണവും യാത്രയുടെ ലക്ഷ്യമാണ്‌. കുമരകം, പുല്ലൻതറ   ക്രിസ്റ്റിൻ(21 ) സുഹൃത്തായ ചെങ്ങളം കണിച്ചാട്ടുതറ സാം(20) എന്നിവരാണ് നാലായിരത്തിലധികം കിലോമീറ്ററുകൾ സാധാരണ സൈക്കിളിൽ താണ്ടാൻ പുറപ്പെട്ടത്. കശ്‌മീരിൽനിന്ന്‌ ലഡാക്ക്‌ വരെ എത്തുകയാണ്‌ ഇരുവരുടെയും ലക്ഷ്യം.    കുമരകം ചന്തക്കവലയിൽ നാട്ടുകാരും വീട്ടുകാരും ഇവർക്ക്‌ യാത്രാമംഗളങ്ങൾ നേർന്നു.  സാമ്പത്തികമായി ഇരുവരുടെയും കുടുംബം മെച്ചമല്ല. എങ്കിലും 5500രൂപയ്‌ക്ക്‌  സൈക്കിൾ വാങ്ങിയാണ് ക്രിസ്റ്റി സവാരി നടത്തുന്നത്‌. സാം   പഴയ സൈക്കിളിലും. യാത്രയിൽ ഉദാരമതികളിൽനിന്ന് സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുവാക്കൾ . സ്വന്തമായി ആഹാരം പാകം ചെയ്ത്‌ കഴിക്കാനുള്ള  സജ്ജീകരണങ്ങൾ കരുതിയിട്ടുണ്ട്. ഒന്നര മാസം കൊണ്ട് ലക്ഷ്യത്തിലെത്താനാണ്‌ ശ്രമം. ഗ്രാമീണ ജനതയുടെ ജീവിതം നേരിട്ടറിയാൻ കൂടിയാണ്  സൈക്കിളിൽ സവാരിയെന്നും ഇവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top