29 March Friday

കൂട്ടിക്കലിന്‌ മമ്മൂട്ടിയുടെ കൈത്താങ്ങ്‌; കുട്ടികൾക്ക് പഠിക്കാൻ മൊബൈൽ ഫോൺ

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021
കോട്ടയം > ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കൽ മേഖലയിൽ  മമ്മൂട്ടിയുടെ കൈത്താങ്ങ്. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനാണ്‌ സഹായവുമായെത്തിയത്‌. കുട്ടികൾക്ക് പഠിക്കാൻ മൊബൈൽ ഫോൺ കൈമാറും.
 
മമ്മൂട്ടി ചുമതലപ്പെടുത്തിയ വിദഗ്‌ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം കൂട്ടിക്കലിലെത്തി മെഡിക്കൽക്യാമ്പ്‌ നടത്തി. 
ആലുവ രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ടും ശ്വാസകോശ രോഗ വിദഗ്‌ധനുമായ ഡോ. സണ്ണി പി ഒരത്തിലിന്റ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ്  എത്തിയത്. ആധുനിക മെഡിക്കൽ ഉപകരണങ്ങളുമായെത്തിയ സംഘം  മരുന്നുകളും വിതരണം ചെയ്‌തു. പത്ത്‌ കുടുംബങ്ങൾക്ക്‌ ഒന്ന് വീതം ഉപയോഗിക്കാൻ നൂറ്‌ ജലസംഭരണികളും എത്തിച്ചു. പുരുഷൻമാർക്കും സ്ത്രീകൾക്കും ഉൾപ്പെടെ വസ്ത്രങ്ങൾ, പാത്രങ്ങൾ, കിടക്കകൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾ ഉൾപ്പെടുന്ന കിറ്റുകൾ വിതരണത്തിനെത്തിച്ചിട്ടുണ്ട്.
 
ദുരന്തത്തിന്‌ പിറ്റേന്ന് രാവിലെ തന്നെ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയെയും സംഘത്തിനെയും മമ്മൂട്ടി ദുരന്തസ്ഥലത്തേക്ക് അയച്ചിരുന്നു. അവർ നൽകിയ റിപ്പോർട്ട്‌ പ്രകാരമാണ് സഹായങ്ങൾ എത്തിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top