19 December Friday

കിഴക്കൻ മലയോരം നടുങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023

തീക്കോയി ഇഞ്ചപ്പാറയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് തീക്കോയി വാഗമൺ റോഡിലുണ്ടായ ഗതാഗതതടസം

ഈരാറ്റുപേട്ട
കിഴക്കൻ മലയോരത്ത്‌ വ്യാഴാഴ്‌ച വൈകിട്ടുണ്ടായ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വ്യാപക നാശം. തീക്കോയി പഞ്ചായത്തിലെ ഇഞ്ചപ്പാറ, തലനാട് പഞ്ചായത്തിലെ ആനിപ്ലാവ്, വെള്ളാനി എന്നിവിടങ്ങളിലാണ്‌ ഉരുൾപൊട്ടിയത്‌. തലനാട് അട്ടിക്കളം ഭാഗത്തും തീക്കോയി വെള്ളികുളം ഭാഗത്തും വ്യാപക മണ്ണിടിച്ചിലുണ്ടായി. തീക്കോയി –- വാഗമൺ റോഡിലും മംഗളഗിരി –- ഒറ്റയീട്ടി റോഡിലും വെള്ളാനി –- ആനിപ്ലാവ് റോഡിലും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. വെള്ളികുളം കുളങ്ങര സോജി, കാരികാട്കുന്നേൽ അപ്പച്ചൻ എന്നിവരുടെ വീടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു. ആനിപ്ലാവ് ഭാഗത്ത് കാർ ഒഴുക്കിൽപ്പെട്ടു. ആറിന് സമീപം നിർത്തിയിട്ടിരുന്ന കാറാണ്‌ ഒഴുകിപ്പോയത്‌. കയർ  കെട്ടിയിട്ടിരിക്കുകയാണ്. രാത്രിയോടെ തീക്കോയി –- വാഗമൺ റോഡിലെ ഗതാഗത തടസം മാറ്റി. 
വ്യാഴാഴ്ച പകൽ രണ്ടിന്‌ ആരംഭിച്ച ശക്തമായ മഴ രാത്രി ഏഴോടെയാണ്‌ ശമിച്ചത്‌. വാഗമൺ, പുള്ളിക്കാനം, വഴിക്കടവ് ഭാഗത്തും മീനച്ചിലാർ കരകവിഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top