20 April Saturday
വികസനക്കുതിപ്പില്‍ മെഡി.കോളേജ് ആശുപത്രി

സർജിക്കൽ ബ്ലോക്ക് നിർമാണം അന്തിമഘട്ടത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022
ഏറ്റുമാനൂർ 
ആതുരസേവന രംഗത്ത് ചരിത്രനേട്ടങ്ങൾ കൊയ്ത കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വികസനക്കുതിപ്പിലേക്ക്‌. 564 കോടി രൂപ മുതൽമുടക്കുള്ള അത്യാധുനിക സർജിക്കൽ ബ്ലോക്കിന്റെ നിർമാണം പുരോഗമിക്കുന്നു. 134.45 കോടി രൂപയുടെ ആദ്യഘട്ട സാമ്പത്തികാനുമതിയിലാണ് ഇപ്പോൾ നിർമാണം നടക്കുന്നത്.
എട്ട് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ നാല്‌ നിലകൾ പൂർത്തിയായി. 400 കിടക്കകളും 14 ആധുനിക ഓപറേഷൻ തിയറ്ററുകളും 54 ഐസിയു കിടക്കകളും സിടി സ്കാൻ, എംആർഐ, ആൾട്രാസൗണ്ട് സ്കാൻ മുതലായവയെല്ലാം അടങ്ങുന്ന റേഡിയോളജി സ്യൂട്ടും സജ്ജമാകും. അതോടൊപ്പം മൂന്നുകോടി രൂപ മുടക്കി രണ്ട്‌ നിലകളിലായി 1399 ച. മീ വിസ്തീർണമുള്ള മെഡിക്കൽ ആൻഡ് സർജിക്കൽ സ്റ്റോർ കെട്ടിടവും സജ്ജമാകുന്നുണ്ട്. 
ആശുപത്രിയിലേക്കാവിശ്യമായ മരുന്നുകളും മറ്റ്‌ സാധനങ്ങളും സൂക്ഷിച്ചുവയ്‌ക്കാൻ വാക്ക് ഇൻ കൂളർ ഉൾപ്പെടെയുള്ള സംവിധാനത്തോട് കൂടിയാണ് സ്റ്റോർ നിർമിക്കുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top