19 April Friday
ദേശാഭിമാനി പ്രചാരണം

ഏരിയതല 
ഏറ്റുവാങ്ങൽ നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022
കോട്ടയം
ദേശാഭിമാനിയുടെ 80–-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങൾ ജില്ലയിൽ സജീവമായി. സംസ്ഥാനത്ത്‌ പത്ത്‌ ലക്ഷം വരിക്കാരെ കണ്ടെത്താനുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ്‌ ജില്ലയിലെങ്ങും പുരോഗമിക്കുന്നത്‌. സ. അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിദിനമായ വെള്ളിയാഴ്‌ച പാർടി നേതാക്കൾ എല്ലാ എരിയകളിലുമെത്തി വരിസംഖ്യയും ലിസ്‌റ്റും ഏറ്റുവാങ്ങും. മന്ത്രി വി എൻ വാസവൻ വെള്ളി വൈകിട്ട്‌ നാലിന്‌ ചങ്ങനാശേരി, അഞ്ചിന്‌ കോട്ടയം, ആറിന്‌ ഏറ്റുമാനൂർ എന്നിവിടങ്ങളിലും വൈക്കം വിശ്വൻ പകൽ 11ന്‌ കടുത്തുരുത്തി, 11.45ന്‌ തലയോലപ്പറമ്പ്‌, 12.30ന്‌ വൈക്കം എന്നിവിടങ്ങളിലും കെ ജെ തോമസ്‌ രാവിലെ 10ന്‌ പൂഞ്ഞാർ, 11ന്‌ പാലാ, 12ന്‌ അയർക്കുന്നം, മൂന്നിന്‌ പുതുപ്പള്ളി, നാലിന്‌ വാഴൂർ, അഞ്ചിന്‌ കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലുമെത്തി വരിസംഖ്യയും ലിസ്‌റ്റും ഏറ്റുവാങ്ങും.
ദേശാഭിമാനി പ്രചാരണം വിജയിപ്പിക്കാൻ എല്ലാ അഭ്യുദയകാംക്ഷികളുടെയും സഹകരണമുണ്ടാകണമെന്ന്‌ ജില്ലാ സെക്രട്ടറി എ വി റസ്സൽ അഭ്യർഥിച്ചു. ബ്രാഞ്ച്‌ മുതൽ ജില്ലാതലം വരെ സ്‌ക്വാഡുകൾ രൂപീകരിച്ച്‌ കടകളും വ്യാപാരശാലകളും വീടുകളും സന്ദർശിച്ചാണ്‌ പുതിയ വരിക്കാരെ കണ്ടെത്തുന്നത്‌. വാർഷികവരിസംഖ്യ പുതുക്കുന്ന പ്രവർത്തനങ്ങളും ഏറ്റെടുക്കും. മന്ത്രി വി എൻ വാസവൻ, മുതിർന്ന നേതാവ്‌ വൈക്കം വിശ്വൻ, ദേശാഭിമാനി ജനറൽ മനേജർ കെ ജെ തോമസ്‌ എന്നിവരെല്ലാം പ്രചാരണ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്‌. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളും വർഗബഹുജന സംഘടനാ ഭാരവാഹികളുമെല്ലാം സ്ക്വാഡുകൾ നയിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top