24 April Wednesday
അഗ്നിപഥ്

പ്രതിഷേധജ്വാലയായി 
കർഷകരും തൊഴിലാളികളും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

അഗ്നിപഥ് പദ്ധതിക്കെതിരെ കേരള കർഷകസംഘവും കെഎസ് കെടിയുവും സംയുക്താമായി കോട്ടയത്ത് സംഘടിപ്പിച്ച റെയിൽവേ സ്റ്റേഷൻ മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സൽ ഉദ്ഘാടനംചെയ്യുന്നു

കോട്ടയം
 സൈന്യത്തിൽ താൽകാലിക നിയമനം നടത്തി സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ അഗ്നിപഥിനെതിരെ കർഷകരും കർഷകത്തൊഴിലാളികളും സംയുക്തമായി കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധം അലയടിച്ചു.  എൻജിഒ യൂണിയൻ ഓഫീസ് പരിസരത്തു നിന്ന് മാർച്ച്‌ ആരംഭിച്ചു.  റെയിൽവേസ്‌റ്റേഷന്‌ മുമ്പിൽ നടന്ന ധർണ സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സൽ ഉദ്ഘാടനം ചെയ്‌തു. 
കർഷകസംഘം സംസ്ഥാന എക്‌സി. അംഗം പ്രൊഫ. എം ടി ജോസഫ്‌ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ബി ശശികുമാർ, കർഷകസംഘം  ജില്ലാ പ്രസിഡന്റ്‌ പ്രൊഫ.ആർ നരേന്ദ്രനാഥ്‌,  ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം കെ പ്രഭാകരൻ, എം പി ജയപ്രകാശ്‌, വി എൻ ശശിധരൻ, പി എൻ ബിനു, ഗീത ഉണ്ണികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. സ്‌ത്രീകളടക്കം നൂറ്‌ കണക്കിനാളുകളാണ്‌ മാർച്ചിലും ധർണയിലും പങ്കെടുത്തത്‌. കർഷകസംഘം, കെഎസ്‌കെടിയു എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മാർച്ച് നടത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top