26 April Friday
വിപണന മേള ഇന്ന്‌ സമാപിക്കും

പൊടിപൊടിച്ച്‌ വിൽപ്പന

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഡോഗ് ഷോ

 

കോട്ടയം 
നാഗമ്പടം മൈതാനത്തു നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള തിങ്കൾ കൂടി മാത്രം. വൻതിരക്കാണ്‌ മേളയിൽ അഭുഭവപ്പെടുന്നത്‌. കുടുംബശ്രീ, വ്യവസായ വാണിജ്യവകുപ്പ്, കർഷക ക്ഷേമ കാർഷിക വികസന വകുപ്പ്, സഹകരണവകുപ്പ് തുടങ്ങിയവയുടെ വിപണന സ്റ്റാളുകളിലാണ് തിരക്ക്  കൂടുതൽ. 132 വിപണന സ്റ്റാളുകളാണ് മേളയിലുള്ളത്. 
  കുടുംബശ്രീയ്ക്ക് 25 പ്രദർശന വിപണന സ്റ്റാളുകളുണ്ട്‌. പ്രതിദിനം മൂന്ന് ലക്ഷം രൂപയുടെ വിൽപ്പന ഈ സ്റ്റാളുകളിൽനിന്ന് ലഭിക്കുന്നു. ജില്ലയിലെ  കുടുംബശ്രീ പ്രവർത്തകർ കൃഷി ചെയ്‌ത പച്ചക്കറികൾ, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, ചിപ്പ്‌സ്, അച്ചാറുകൾ, കറിപൗഡറുകൾ, മഞ്ഞൾ പൊടി, വെളിച്ചെണ്ണ, വസ്ത്രങ്ങൾ, കത്തികൾ, പാത്രങ്ങൾ, വൃത്തിയാക്കുന്നതിനുള്ള ലോഷനുകൾ തുടങ്ങിയവയാണ് സ്‌റ്റാളുകളിൽ. വ്യവസായ വാണിജ്യവകുപ്പിന്റെ കീഴിലുള്ള 56  സ്റ്റാളുകളിലെ 77 യൂണിറ്റുകളിൽനിന്നായി പ്രതിദിനം അഞ്ച് ലക്ഷത്തോളം രൂപയുടെ വിൽപ്പനയാണ് ഇവിടെ. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top