18 April Thursday

മദർ തെരേസ എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

വി എൻ വാസവൻ

കോട്ടയം - 
മദർ തെരേസ പീസ് ഫൗണ്ടേഷന്റെ രജതജൂബിലിയോടനുബന്ധിച്ച് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡുകൾക്ക് സഹകരണ മന്ത്രി വി എൻ വാസവൻ, കുടമാളൂർ മുത്തിയമ്മ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർഥാടനകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം, ബോട്സ്വാന ഗെബ്രോൺ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലോ ആൻഡ് പ്രൊഫഷണൽ സ്റ്റഡീസ് മാനേജിങ്‌ ഡയറക്ടർ ഡോ. ആന്റണി പി ജോസഫ് എന്നിവരെ തെരഞ്ഞെടുത്തു. 
 അഭയം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ എന്ന നിലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും എംഎൽഎ, മന്ത്രി എന്നീ നിലകളിൽ പൊതുപ്രവർത്തനരംഗത്തും നൽകുന്ന സംഭാവനകൾ പരിഗണിച്ച് മന്ത്രി വി എൻ വാസവനും സാമൂഹിക ആധ്യാത്മിക രംഗങ്ങളിൽ നാല്പതാണ്ടിലേറെയായി നൽകുന്ന സമഗ്ര സംഭാവനകൾ പരിഗണിച്ച് ആർച്ച് പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടത്തിനും ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളത്തിലും വിദേശത്തും നൽകുന്ന സമഗ്രസംഭാവനകൾ പരിഗണിച്ച് ഡോ. ആന്റണി പി ജോസഫിനെയും എക്സലൻസ് അവാർഡിനായി തെരഞ്ഞെടുത്തത്.
  50,000 രൂപവീതവും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മേയ് അവസാനം കോട്ടയത്ത് നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള വിതരണം ചെയ്യുമെന്ന് മദർ തെരേസ പീസ് ഫൗണ്ടേഷൻ രക്ഷാധികാരി ഫാ. മാണി കല്ലാപുറം കോർ എപ്പിസ്കോപ്പ, ചെയർമാൻ ജോജി മൂലേക്കരി എന്നിവർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top