കോട്ടയം
പഠനോപകരണങ്ങളും ഓഫീസ് സ്‌റ്റേഷനറികളും കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന കൺസ്യൂമർഫെഡിന്റെ സഞ്ചരിക്കുന്ന സ്‌റ്റുഡന്റ്‌സ് മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. 20 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കുന്ന മാർക്കറ്റിന് കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്‌റ്റ്യൻ ഫ്‌ളാഗ് ഓഫ് ചെയ്‌തു. കൺസ്യൂമർഫെഡ് ഡയറക്ടർ പ്രമോദ് ചന്ദ്രൻ അധ്യക്ഷനായി.
കൺസ്യൂമർഫെഡ് നേരിട്ട് ഉൽപാദിപ്പിക്കുന്ന ത്രിവേണി നോട്ട്‌ബുക്കുകൾ പൊതുമാർക്കറ്റിനേക്കാൾ വിലക്കുറവിൽ സ്‌കൂൾ മാർക്കറ്റിൽ വാങ്ങാം. കൂടാതെ സ്‌കൂബി ഡേ, സാറാ ബാഗ്‌സ്, ഹാപ്പി ജേണി, ഒഡീസിയ കമ്പനികളുടെ വിവിധതരം ബാഗുകളും, പോപ്പി, ജോൺസ്, ദിനേശ്, സൺ, മാരി എന്നി കമ്പനികളുടെ കുടകളും, ടിഫിൻ ബോക്‌സ്, വാട്ടർ ബോട്ടിൽ, റെയിൻകോട്ടുകൾ, മറ്റ് അനുബന്ധ പഠന സാമഗ്രികളും ലഭ്യമാണ്.
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 34 പ്രാഥമിക സഹകരണസംഘങ്ങൾ വഴിയും ത്രിവേണി സൂപ്പർമാർക്കറ്റുകൾ, മൊബൈൽ ത്രിവേണി വഴിയും ഇതേവിലയ്‌ക്ക് സാധനങ്ങൾ വാങ്ങാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..