27 April Saturday

കൊട്ടിക്കയറി പെരുവനം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

പെരുവനം കുട്ടൻമാരാരെ മന്ത്രി വി എൻ വാസവൻ പൊന്നാട അണിയിച്ച് ആദരിച്ചപ്പോൾ

 

കോട്ടയം
പൂരാവേശത്തിന്‌  മാറ്റുകൂട്ടി പത്മശ്രീ പെരുവനം കുട്ടൻമാരാരും 111 ൽപരം കലാകാരൻമാരും  പഞ്ചാരി കൊട്ടിക്കറിയപ്പോൾ ആവേശം ഇരട്ടിയായി. തിരുനക്കര പകൽപൂരത്തിന്‌  പെരുവനത്തിന്റെ നേതൃത്വത്തിലാണ്‌  സ്‌പെഷ്യൽ പഞ്ചാരി മേളം അരങ്ങേറിയത്‌. ചെണ്ടയിൽ പെരുവനം മേള പെരുമ തീർക്കുമ്പോൾ ആവേശം കാണികളും ഏറ്റെുടത്തു. പെരുവനം കുട്ടൻമാരാരെ സഹകരണ രജിസ്‌ട്രേഷൻ  മന്ത്രി വി എൻ വാസവൻ പൊന്നാട അണിയിച്ച്‌ ആദരിച്ചു. പൂരത്തിന്‌ തുടക്കം കുറിച്ച്‌ തന്ത്രി കണ്‌ഠര്‌ മോഹനര്‌ ദീപം തെളിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top