19 April Friday

വയലാർ തെളിച്ച ‘ഗ്രാമദീപം’ കണ്ട്‌ ഭാരതി തമ്പുരാട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

ചിറക്കടവ് ഗ്രാമദീപം വായനശാലയിലെത്തിയ ഭാരതി തമ്പുരാട്ടി വായനശാലാ പ്രവർത്തകർക്കൊപ്പം

ചിറക്കടവ്
69 വർഷത്തിനു ശേഷം വയലാറിന്റെ കുടുംബം ചിറക്കടവ് ഗ്രാമദീപം വായനശാലയിൽ എത്തി. അദ്ദേഹത്തിന്റെ ഭാര്യ ഭാരതി തമ്പുരാട്ടിയും മകൾ യമുനയും മകളുടെ ഭർത്താവ് പ്രസാദ് വർമയുമാണ് എത്തിയത്.
ഇരുപത്തഞ്ചുകാരനായ വയലാർ രാമവർമ 1953ൽ ചിറക്കടവിൽ എത്തി ഈ വായനശാലയുടെ ഉദ്ഘാടനം നിർവഹിച്ചതാണ്. ഗ്രാമദീപം എന്ന വായനശാലയുടെ പേരിൽ നിന്ന് ഇന്ന് ഈ പ്രദേശം ഗ്രാമദീപം എന്നാണറിയപ്പെടുന്നത്. വയലാറിന്റെ കൈപ്പട പതിഞ്ഞ സന്ദർശക ഡയറിയും വായനശാലയും നേരിട്ടു കാണാനാണ് ഭാരതി തമ്പുരാട്ടി കുടുംബാംഗങ്ങൾക്കൊപ്പം എത്തിയത്.
 വയലാറിന്റെ കുടുംബാംഗങ്ങളെ സ്വീകരിക്കാൻ വയലാറിന്റെ സുഹൃത്തും അദ്ദേഹത്തിന്റെ നിരവധി ഗാനങ്ങൾ പാടിയ കെപിഎസി രവിയും എത്തിയപ്പോൾ വായനശാല പ്രവർത്തകർക്ക് അഭിമാന നിമിഷം. ലൈബ്രറി പ്രസിഡന്റ് കെ എസ് രാജൻ പിള്ളയും സെക്രട്ടറി പി എൻ സോജനും ജോയിന്റ്‌ സെക്രട്ടറി ടി പി ശ്രീലാലും കമ്മറ്റി അംഗങ്ങളും വനിതാവേദി, യുവജനവേദി, ബാലവേദി പ്രവർത്തകരും ചേർന്ന്  സ്വീകരിച്ചു. 
രണ്ടു മണിക്കൂറോളം വായനശാല പ്രവർത്തകരുമായി എഴുത്തിന്റെയും വായനയുടെയും ഗ്രന്ഥശാലാ പ്രവർത്തനത്തിന്റേയും വയലാറിന്റെ കാലത്തെ ജനജീവിതത്തിന്റെയും വയലാർ കവിതകളുടേയും ഓർമ്മൾ പങ്കുവച്ച് അവർ മടങ്ങി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top