20 April Saturday

മാസ്‌റ്റേഴ്‌സ്‌ സംസ്ഥാന മീറ്റ്‌:
എറണാകുളം ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022
പാലാ
41ാമത്‌ സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക്‌ കായിമേളയിൽ 313 പോയിന്റ്‌ നേടി എറണാകുളം ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 42 സ്വർണവും 27 വെള്ളിയും  20 വെങ്കലവും കരസ്ഥമാക്കിയാണ്‌ എറണകുളം ജേതാക്കളായത്‌.  41 സ്വർണവും 30 വെള്ളി, 18 വെങ്കലവും ഉൾപ്പെടെ 311 പോയിന്റ്‌ നേടിയ കോട്ടയമാണ്‌ റണ്ണറപ്പ്‌. 36 സ്വർണം, 24 വെള്ളി, 22 വെങ്കലം ഉൾപ്പെടെ 274 പോയിന്റ്‌ നേടിയ തൃശൂരിനാണ്‌ മൂന്നാം സ്ഥാനം. രണ്ട്‌ ദിവസമായി പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്തിയ കായികമത്സരങ്ങളിൽ വിവിധ ജില്ലകളിൽനിന്ന്‌ ആയിരത്തോളം താരങ്ങൾ പങ്കെടുത്തു. പ്രായത്തെ സങ്കല്പമാക്കി മാറ്റിയ മുതർന്ന താരങ്ങളുടെ മികച്ച പ്രകടനങ്ങൾക്ക്‌ വേദിയായ മേളയിൽ 35 വയസ്സിനുമേൽ പ്രായമുള്ള പുരുഷ, വനിതാ താരങ്ങളും വേറിട്ട പ്രകടനമാണ് കാഴ്ചവച്ചത്. 45 വയസ്സിന്‌ മേൽ വിഭാഗം പുരുഷന്മാരുടെ ഹാമർ ത്രോയിൽ സ്വർണം നേടിയ കോട്ടയം ജില്ലാ പൊലീസിന്റെ എഎസ്‌ഐ ബിനോയി തോമസ്‌(ഈരാറ്റുപേട്ട സ്‌റ്റേഷൻ) ഷോട്ട്പുട്ടിൽ വെള്ളിയും കരസ്ഥമാക്കി. 65 വയസ്സിന്‌ മേൽ പുരുഷ വിഭാഗം 400, 800 മീറ്റർ ഇനങ്ങളിൽ കോട്ടയത്തിന്റെ പി ഡി തങ്കച്ചനും 45 വയസ്സിനുമേൽ പുരുഷ വിഭാഗം 400, 800 മീറ്ററുകളിൽ കോട്ടയത്തിന്റെ ബെന്നി കെ മാമ്മനും ഇരട്ട സ്വർണം നേടി. 65 വയസ്സിനുമേൽ പുരുഷ വിഭാഗം 1500 മീറ്ററിൽ എറണാകുളത്തിന്റെ എൻ ഐ രവിന്ദ്രൻ സ്വർണം നേടി. വിജയികൾക്ക് പാലാ നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ തോമസ് പീറ്റർ ട്രോഫികൾ സമ്മാനിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top