20 April Saturday
പാലായിൽനിന്ന്‌ കെഎസ്‌ആർടിസി ടൂർ ബസ്‌

കാനനഭംഗി നുകർന്ന്‌ 
‘മാലാഖപ്പാറ’യിലേക്ക് പോകാം

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021
പാലാ
പ്രകൃതിയുടെ മനോഹരകാഴ്‌ചകൾ നുകരാൻ സഞ്ചാരികളെ മാടിവിളിച്ച്‌ പാലായിൽനിന്നും മലക്കപ്പാറയിലേക്ക്‌ കെഎസ്‌ആർടിസിയുടെ ഹോളിഡേ ടൂർ ബസ്‌. സമുദ്രനിരപ്പിൽനിന്ന്‌ 900 അടി ഉയരത്തിലുള്ള മാലാഖപ്പാറ എന്ന്‌ അറിയപ്പെടുന്ന മലക്കപ്പാറയിലേക്കുള്ള ടൂർ ബസ്‌ 24ന്‌ സർവീസ്‌ ആരംഭിക്കും. 
ആതിരപ്പള്ളി വ്യു പോയിന്റ്‌, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽകുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം വാൽവ് ഹൗസ്‌ പെൻസ്റ്റോക്ക്, നെല്ലികുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവിടങ്ങളിലൂടെയാണ്‌ കുറഞ്ഞചെലവിൽ ഒരുദിവസത്തെ വിനോദയാത്ര ഒരുക്കുന്നത്‌. ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ കാണാനുള്ള അവസരം ഈ യാത്രയിൽ ലഭിച്ചേക്കാം. മലക്കപ്പാറയിലെ കോടമഞ്ഞ്‌ ആസ്വദിച്ചുള്ള വൈകുന്നേരത്തെ  മടക്കയാത്രയും വേറിട്ട അനുഭവമാകും.
ചാലക്കുടിയിൽനിന്ന്‌ ഏകദേശം 80 കിലോമീറ്റർ കാനനഭംഗി നുകർന്ന്‌ യാത്ര ചെയ്യാം. യാത്രയിൽ ഇടയ്‌ക്ക്‌ ബസ് നിർത്തി കാഴ്ചകൾകാണാനും ഫോട്ടോ ഷൂട്ടിനും അവസരം ഒരുക്കും. പുഷ്‌ബാക്ക്‌ സിറ്റുകളോടുകൂടിയ ഡീലക്സ് ബസിലാവും യാത്ര. ഒരു ട്രിപ്പിൽ 39 പേർക്കാണ്‌ യാത്രാസൗകര്യം. 522 രൂപയാണ്‌ തുടക്കത്തിൽ ടിക്കറ്റ്‌ നിരക്ക്‌. ഞായറാഴ്‌ചകളിൽ രാവിലെ ആറിന്‌ പാലായിൽനിന്ന്‌ പുറപ്പെട്ട്‌ വൈകിട്ട്‌ നാലിന്‌ തിരികെ എത്തും. ഞായറാഴ്‌ചകളിൽ ഓരോ സർവീസാണ്‌ ആദ്യഘട്ടത്തിൽ ഉണ്ടാവുക. അവധി ആഘോഷ ദിവസങ്ങളിൽ പ്രത്യേക സർവീസുകൾ പിന്നീട്‌ പരിഗണിക്കുമെന്ന്‌ അധികൃതർ പറഞ്ഞു. യാത്രയ്‌ക്കുള്ള ബുക്കിങ്‌ ബുധനാഴ്‌ച ആരംഭിക്കും. മുൻകൂർ റിസർവേഷന്‌ ഫോൺ: 0482 2212250. ജോസ് കെ മാണി മുഖേന യാത്രക്കാർ നൽകിയ നിവേദനത്തെയും ഇടപെടലുകളുടെയും തുടർന്നാണ് ടൂർ ബസ് സൗകര്യം ഒരുങ്ങുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top