കോട്ടയം
കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനും രാജ്യത്തെ രൂക്ഷമായ വിലക്കയറ്റത്തിനുമെതിരെ സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധപരിപാടി സമാപിച്ചു. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായി ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലം കേന്ദ്രങ്ങളിലും സംഘടിപ്പച്ച ജനകീയ പ്രതിരോധത്തിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. ബുധനാഴ്‌ച വൈകിട്ട് പൂഞ്ഞാർ, ചങ്ങനാശേരി, പുതുപ്പള്ളി മണ്ഡലങ്ങളിലാണ് ജനകീയ പ്രതിരോധം തീർത്തത്.
ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ജങ്‌ഷനിൽ നടത്തിയ ജനകീയ പ്രതിരോധത്തിൽ സത്രീകളടക്കം നൂറു കണക്കിനാളുകൾ അണിനിരന്നു. ജില്ലാ സെക്രട്ടറി എ വി റസൽ ഉദ്‌ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ സി ജോസഫ് അധ്യക്ഷനായി. പി എ നിസാർ, ജില്ലാ സെക്രട്ടറിയറ്റംഗം കൃഷ്ണകുമാരി രാജശേഖരൻ, ടി എസ് നിസ്താർ, കെ ഡി സുഗതൻ , അഡ്വ. ജോസഫ് ഫിലിപ്പ് എന്നിവർ സംസാരിച്ചു.
സിപിഐ എം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം ബസ് സ്റ്റാൻഡ് മൈതാനത്ത് ചേർന്ന പ്രതിഷേധ പരിപാടി മുതിർന്ന നേതാവ് കെ ജെ തോമസ് ഉദ്‌ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ പി കെ പ്രദീപ്, വി എൻ പീതാംബരൻ, എം ജി രാജു, ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ എന്നിവർ സംസാരിച്ചു.
സിപിഐ എം പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. റെജി സഖറിയ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എം രാധാകൃഷ്ണൻ , ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ജെയ്‌ക് സി തോമസ്, ജില്ലാ കമ്മിറ്റി അംഗം പി എൻ ബിനു, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ്, ഇ എസ് സാബു, കെ എൻ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..