26 April Friday
ഒപ്പമുണ്ട് സിപിഐ എം

മനംനിറഞ്ഞ്‌ രുഗ്മിണിയമ്മ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023
ഉഴവൂർ
സിപിഐ എം ഉഴവൂർ ലോക്കൽ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽ ഉഴവൂരിലെ ഓപ്പൺസ്റ്റേജിൽ നടന്ന ചടങ്ങിൽ  ജില്ലാ സെക്രട്ടറി എ വി റസലിൽനിന്നും ഏറ്റുവാങ്ങുമ്പോൾ താന്നിമല രുഗ്മിണിയമ്മയുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു. സ്വന്തമായി ഒരു വീടെന്ന സ്വപ്‌നവുമായി ജീവിതസായാഹ്നത്തിൽ കാത്തിരുന്ന രുഗ്മിണിയമ്മയുടെ ജീവിതാഭിലാഷമാണ് യാഥാർഥ്യമായത്. സ്വകാര്യവ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് വീടിനുള്ള തറക്കല്ലിട്ട് സഹായത്തിനായി വർഷങ്ങൾനീണ്ട കാത്തിരിപ്പിലായിരുന്നു പരേതനായ കുട്ടപ്പന്റെ ഭാര്യ രുഗ്മിണിയമ്മ. സിപിഐ എം ഉഴവൂർ ലോക്കൽ കമ്മിറ്റിയാണ് ഇവരുടെ ദുരിതം തിരിച്ചറിഞ്ഞ് 700 സ്‌ക്വയർഫീറ്റ് വീട് നിർമിച്ചുനൽകിയത്. താക്കോൽദാന സമ്മേളനത്തിൽ ഉഴവൂർ ലോക്കൽ സെക്രട്ടറി എൻ സോമനാഥപിള്ള അധ്യക്ഷനായി. ഭവനനിർമാണ കമ്മിറ്റി കൺവീനർ ടി ആർ രഞ്ജിത്ത് സ്വാഗതംപറഞ്ഞു.  സെക്രട്ടറിയറ്റ് അംഗം ലാലിച്ചൻ ജോർജ്, ജില്ലാ കമ്മിറ്റിയംഗം സജേഷ്ശശി, പാലാ ഏരിയ സെക്രട്ടറി പി എം ജോസഫ്, സജിമോൻ ചിരട്ടോലിയ്ക്കൽ എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top