28 March Thursday

മൂവായിരം കടന്ന് രോഗികൾ ആശങ്കയേറ്റി

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

 കോട്ടയം

ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. വ്യാഴാഴ്ച 3091 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3090 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതിൽ 85 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3300 പേർ രോഗമുക്തരായി. 7363 പരിശോധനാഫലങ്ങളാണ്‌ ലഭിച്ചത്. 41.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗം ബാധിച്ചവരിൽ 1447 പുരുഷൻമാരും 1312 സ്ത്രീകളും 332 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന്‌ മുകളിലുള്ള 427 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 11825 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 362981 പേർ കോവിഡ് ബാധിതരായി. 348204 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 28843 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
ഇന്ന്‌ 81 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ
കോട്ടയം
വെള്ളിയാഴ്ച ജില്ലയിൽ 81 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്ന് കലക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു. ജില്ലയിൽ 17 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 64 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് കേന്ദ്രങ്ങളിലെത്തി വാക്‌സിൻ സ്വീകരിക്കാം.
ജില്ലയിൽ 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ:  
ചങ്ങനാശ്ശേരി, കോട്ടയം, അതിരമ്പുഴ, അയർക്കുന്നം, കടനാട്, കടുത്തുരുത്തി, കരൂർ, കൂടല്ലൂർ, നെടുംകുന്നം, പനച്ചിക്കാട്, തലപ്പലം, തിരുവാർപ്പ്, വിഴിക്കത്തോട്, തൃക്കൊടിത്താനം, വാഴൂർ, കൂട്ടിക്കൽ എന്നിവിടങ്ങളിലെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളും മുട്ടമ്പലം സെന്റ് ലാസറസ് ചർച്ചും.
 
പതിനെട്ട്‌ വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ് കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ:  
പാലാ, കാഞ്ഞിരപ്പള്ളി, വൈക്കം, കുറവിലങ്ങാട്, പാമ്പാടി, അറുനൂറ്റിമംഗലം, അതിരമ്പുഴ, ഇടയാഴം, ഈരാറ്റുപേട്ട, എരുമേലി, ഏറ്റുമാനൂർ, കുമരകം, ഉള്ളനാട്, 
പനച്ചിക്കാട്, പൈക, മുണ്ടൻകുന്ന്, സചിവോത്തമപുരം, തലയോലപ്പറമ്പ്, 
ഉഴവൂർ, രാമപുരം, കറുകച്ചാൽ, ഉള്ളനാട്, അയ്മനം, ബ്രഹ്‌മമംഗലം, പൂഞ്ഞാർ, 
കടപ്ലാമറ്റം, കാളകെട്ടി,  കല്ലറ, കാണക്കാരി, കാറിക്കാട്ടൂർ, കാട്ടാമ്പാക്ക്, 
കൂരോപ്പട, കോരുത്തോട്, കുറുപ്പുംതറ, കൊഴുവനാൽ, മാടപ്പള്ളി, മണിമല, 
മരങ്ങാട്ടുപിള്ളി, മറവന്തുരുത്ത്,  മീനച്ചിൽ, മീനടം, മൂന്നിലവ്, മുത്തോലി, നാട്ടകം, ഓണംതുരുത്ത്, പായിപ്പാട്, പാറമ്പുഴ, പറത്താനം,  പാറത്തോട്, പൂഞ്ഞാർ, തലനാട്,  
തലയാഴം, ടിവി പുരം, ഉദയനാപുരം, വാഴപ്പള്ളി, വാഴൂർ, വെളിയന്നൂർ, വെള്ളാവൂർ, 
വെള്ളൂർ എന്നിവിടങ്ങളിലെ സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ, മുട്ടമ്പലം സെന്റ് ലാസറസ് ചർച്ച്, മേലുകാവുമറ്റം എച്ച്ആർഡിടി സെന്റർ, പൊൻകുന്നം എംജി ടൗൺ ഹാൾ, നിലക്കൽ ചർച്ച് ഹാൾ, തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top