കോതമംഗലം
കോതമംഗലത്ത് ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പാലാ സ്വദേശി അറസ്റ്റിൽ. പാലാ ഉറുമ്പിൽ ബാബു ഏലിയാസിനെയാണ് (56) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംമ്പർ 12-ന് രാത്രിയാണ് കോതമംഗലം താലൂക്ക് ആശുപത്രിക്കുസമീപമുള്ള ജെ ജെ ലോട്ടറി സെന്ററിന്റെ പിൻവാതിൽ കുത്തിപ്പൊളിച്ച് മോഷണം നടത്തിയത്.
80,000 രൂപയോളം വിലമതിക്കുന്ന 2520 ലോട്ടറിയാണ് മോഷ്ടിച്ചത്. ഇതിൽ എതാനും ടിക്കറ്റുകൾ സമ്മാനാർഹമായിരുന്നു. മോഷണംപോയ ടിക്കറ്റിന്റെ നമ്പർ എല്ലാ ലോട്ടറിക്കടകളിലും നൽകിയിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് പാലായിലെ കടയിൽ പ്രതി മാറാൻ ചെന്നതിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. മോഷണംനടന്ന കടയിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പുനടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..