കോട്ടയം
ജില്ലാ ജനറൽ ആശുപത്രിയിൽ 130 കോടി രൂപ മുടക്കി നിർമിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി മന്ദിരത്തിന്റെ പണി ഉടൻ ആരംഭിക്കും. 2.86 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പത്തുനില മന്ദിരമാണ് നിർമിക്കുക. നിലവിലുള്ള നേത്ര ചികിത്സ വിഭാഗം ഇതിനായി പൊളിച്ചുമാറ്റും. നിർമാണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ മരങ്ങൾ വെട്ടാൻ വനംവകുപ്പിന്റെ അനുമതി ലഭിച്ചു. മൂല്യനിർണയം പൂർത്തിയാക്കി മരംവെട്ടി മാറ്റി സ്ഥലമൊരുക്കിയാൽ നിർമാണം ആരംഭിക്കാനാകും. അർധ സർക്കാർ സ്ഥാപനമായ ഇൻകലിനാണ് നിർമാണ ചുമതല. 24 മാസം കൊണ്ട് പൂർത്തിയാക്കും.
മന്ത്രി വി എൻ വാസവൻ പങ്കെടുത്ത മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ കോർ കമ്മിറ്റി അവലോകനയോഗം ചൊവ്വാഴ്ച ചേർന്നു. നിർമാണത്തിന് മുന്നോടിയായി സ്വീകരിക്കേണ്ട മുൻകരുതലുകൾ യോഗം ചർച്ച ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..