03 December Sunday

ഒരിക്കൽകൂടി വിദ്യാലയമുറ്റത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023

 കോട്ടയം 

സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞിട്ട്‌ വർഷങ്ങളായെങ്കിലും ഒരിക്കൽക്കൂടി സ്‌കൂളിലേക്ക്‌ എത്തിയിരിക്കുകയാണ്‌ ജില്ലയിലെ അയൽക്കൂട്ടം വനിതകൾ. ഇതിനായുള്ള ജില്ലാതല പരിശീലനം കാരിത്താസ്‌ കാസാമരിയ ട്രെയിനിങ് സെന്ററിൽ തുടക്കമായി. 16546 അയൽക്കൂട്ടത്തിലെ 78 സിഡിഎസുകളിലെ 2,63,009 അയൽക്കൂട്ടം അംഗങ്ങളാണ്‌ സ്‌കൂളുകളിലെത്തുന്നത്‌. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "തിരികെ സ്കൂളിൽ' സംസ്ഥാനതല കാമ്പയിന്റെ ഭാഗമായാണ് അയൽക്കൂട്ട വനിതകൾ വീണ്ടും വിദ്യാലയങ്ങളിലേക്കെത്തുന്നത്. 
ജില്ലാതല പരിശീലനം കുടുംബശ്രീ ജില്ലാ മിഷൻ അസി. കോർഡിനേറ്റർ പ്രകാശ്‌ ബി നായർ ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തു.  സംഘടന, മൈക്രോ ഫിനാൻസ്, ജൻഡർ, ഡിജിറ്റൽ ലിറ്ററസി എന്നീവിഷയങ്ങളിലാണ്‌ ആദ്യദിനം ക്ലാസുകൾ നടന്നത്‌. ബുധനാഴ്‌ചയും പഠനം തുടരും. 
 ജില്ലയിലെ 1348 ഏരിയ ഡെവലപ്മെന്റ്‌ സൊസൈറ്റികൾ, 78 സിഡിഎസുകളിലായി പ്രവർത്തനങ്ങൾക്ക് ജില്ലയിലെ 1348 ഏരിയ ഡെവലപ്മെന്റ്‌ സൊസൈറ്റികൾ, 78 സിഡിഎസുകൾ റിസോഴ്സ് പേഴ്സൺമാർ, കുടുംബശ്രീ സ്നേഹിത, വിവിധ പരിശീലന ഗ്രൂപ്പിലെ അംഗങ്ങൾ, ജില്ലാ മിഷൻ ജീവനക്കാർ എന്നിവർ കാമ്പയിനിൽ പങ്കെടുക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top