23 April Tuesday

മന്ത്രി എം ബി രാജേഷിന്‌ നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022
കോട്ടയം
തദ്ദേശസ്വയംഭരണ മന്ത്രിയായി ചുമതലയേറ്റ  എം ബി രാജേഷിനെ ലെൻസ്‌ഫെഡ്‌ ഭാരവാഹികൾ സന്ദർശിച്ചു. സ്ഥാപക സെക്രട്ടറി ആർ കെ മണിശങ്കർ, സംസ്ഥാന പ്രസിഡന്റ്‌ വി എസ് വിനോദ്കുമാർ, സെക്രട്ടറി എം മനോജ് എന്നിവർ മന്ത്രിക്ക്‌ സംഘടനയുടെ സ്നേഹോപഹാരം നൽകി. 
നിലവിലുള്ള കെഎംബിആർ, കെപിബിആർ നിയമങ്ങളിൽ വരുത്തേണ്ട കാതലായ മാറ്റങ്ങൾ അടങ്ങുന്ന നിവേദനം നൽകി. ഐഎൽജിഎംഎസിന്‌ എല്ലാ പഞ്ചായത്തിലും ഏകീകൃത സ്വഭാവം ഉണ്ടാകണമെന്നും ഓൺലൈൻ പ്ലാൻ സമർപ്പണവുമായി ബന്ധപ്പെട്ട ഐബിപിഎംഎസ്‌ സോഫ്റ്റ് വെയറിലെ അപാകം പരിഹരിക്കുകയോ മറ്റ് സോഫ്റ്റ് വെയർ സംവിധാനം നടപ്പിലാക്കുകയോ വേണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. സർക്കാർ  ഉന്നത ഉദ്യോഗസ്ഥരുമായി തുടർ ചർച്ചകൾ നടത്താമെന്ന്‌ മന്ത്രി ഉറപ്പു നൽകിയെന്ന്‌ സംസ്ഥാന സെക്രട്ടറി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top