29 March Friday
വാക്സിനേഷൻ അവസാനഘട്ടത്തിലേക്ക്

ഒന്നാം ഡോസ്‌ 96.3% 
ഇനി 2 നാൾ കൂടി

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
കോട്ടയം 
ജില്ലയിൽ 18 വയസ്സിന്‌ മുകളിൽ പ്രായമുള്ളവരിൽ ഇതുവരെ ഒന്നാം ഡോസ് സ്വീകരിച്ചിട്ടില്ലാത്തവർക്ക് 20, 21 തീയതികളിൽ കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാം. എല്ലാ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണ്. 16, 17, 18 തീയതികളിൽ 25000 പേർ കൂടി ഒന്നാം ഡോസ് സ്വീകരിച്ചു. അവശേഷിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തണം. 
ജില്ലയിൽ 18 വയസ്സിന്‌ മുകളിൽ വാക്സിൻ സ്വീകരിക്കേണ്ട 14.84 ലക്ഷം പേരിൽ 14,29,718(96.3%) പേർ ഒന്നാം ഡോസ് സ്വീകരിച്ചു. അവശേഷിക്കുന്ന 55,000 (3.7%) പേരിൽ ഭൂരിപക്ഷവും കോവിഡ് സ്ഥിരീകരിച്ച് മൂന്നുമാസം തികയാത്തതിനാൽ വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവരാണ്. വിവിധ തരത്തിലുള്ള അലർജി ഉള്ളതുമൂലം വാക്സിൻ സ്വീകരിക്കാൻ കഴിയാതിരുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം വാക്സിൻ എടുക്കാം. കോവിഷീൽഡ് ഒന്നാം ഡോസ് സ്വീകരിച്ച് 84 ദിവസം പിന്നിട്ടവർക്ക് എല്ലാ കേന്ദ്രങ്ങളിലും നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാമെന്നും അധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top