17 April Wednesday

വി ആർ രാമൻകുട്ടി ആശാനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
തിരുവാർപ്പ്
 ജില്ലയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സിപിഐ എം മുൻ ജില്ലാ സെക്രട്ടറിയറ്റംഗവും സിഐടിയു മുൻ ജില്ലാ സെക്രട്ടറിയുമായ സ. വി ആർ രാമൻകുട്ടി ആശാന്റെ 14-ാമത് ചരമ വാർഷികം തിരുവാർപ്പ്‌ ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ ആചരിച്ചു. 
ഞായർ രാവിലെ എട്ടിന് തിരുവാർപ്പ് താമരശേരിയിലുള്ള സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രകടനവും അനുസ്മരണ സമ്മേളനവും നടന്നു. സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി എൻ ഹരി അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ അനിൽകുമാർ, എം കെ പ്രഭാകരൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജയൻ കെ മേനോൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ കെ മാധവൻ, എം എസ് ബഷീർ, ഡോ. കെ എം ദിലീപ്, സി ടി രാജേഷ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ കെ ആർ അജയ്, ബ്ലോക്ക്‌ പഞ്ചായത്തംഗം ജെസി നൈനാൻ എന്നിവർ സംസാരിച്ചു. എ എം ബിന്നു സ്വാഗതവും കെ ജി ബോസ് നന്ദിയും പറഞ്ഞു. 
 കായൽ മേഖല ചെത്തുതൊഴിലാളി യൂണിയൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സംഭാവന മന്ത്രി ഏറ്റുവാങ്ങി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top