29 March Friday

സിപിഐ എം നിർമിച്ച വീടുകൾ കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
ഏറ്റുമാനൂർ 
ആർപ്പൂക്കര നാഗംവേലിൽ വീട്ടിൽ എൻ ജെ ജോസഫിനും കുടുംബത്തിനുമായി സിപിഐ എം ആർപ്പൂക്കര ലോക്കൽ കമ്മിറ്റി നിർമിച്ച വീട്‌ സഹകരണ മന്ത്രി വി വസവൻ കൈമാറി. ഭവന നിർമാണ കമ്മിറ്റി ചെയർമാൻ മഹേഷ് ചന്ദ്രൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം എസ് സാനു, ഇ എസ് ബിജു, ഏരിയ സെക്രട്ടറി കെ എൻ വേണുഗോപാൽ, ഏരിയ കമ്മിറ്റിയംഗം കെ കെ ഹരിക്കുട്ടൻ, ഭവന നിർമാണ കമ്മിറ്റി കൺവീനർ പി കെ ഷാജി, ട്രഷറർ ടി ടി മാത്യു, ബ്രാഞ്ച് സെക്രട്ടറി ലേഖ ജെയ്മോൻ എന്നിവർ സംസാരിച്ചു.
തലയോലപ്പറമ്പ് 
ഗുണ്ടാമാഫിയ സംഘം കൊലപ്പെടുത്തിയ ശ്യാംകുമാറിന്റെ കുടുംബത്തിനായി സിപിഐ എം കുലശേഖരമംഗലം ലോക്കൽ കമ്മിറ്റി നിർമിച്ച വീട്‌ മന്ത്രി വി എൻ വാസവൻ കൈമാറി. ഏരിയ കമ്മിറ്റി അംഗം കെ എസ് വേണുഗോപാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ വി റസൽ, ഏരിയ സെക്രട്ടറി കെ ശെൽവരാജ്, പഞ്ചായത്ത് പ്രസിഡന്റ് കെ ബി രമ, കുലശേഖരമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എ നാസർ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എസ് അരുൺ കുമാർ സ്വാഗതവും ആർ മനോജ് നന്ദിയും പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം കോഡിനേറ്റർ കെ രൂപേഷ് കുമാറിനെ യോഗത്തിൽ അനുമോദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top